Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ ഡിജിറ്റൽ...

റവന്യൂ ഡിജിറ്റൽ സേവനങ്ങൾ; പോരായ്​മ പരിഹരിക്കാൻ അടിയന്തര നിർദേശം

text_fields
bookmark_border
റവന്യൂ ഡിജിറ്റൽ സേവനങ്ങൾ; പോരായ്​മ പരിഹരിക്കാൻ അടിയന്തര നിർദേശം
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ വ​കു​പ്പി​െൻറ ഇ​പേ​മെൻറ്​ ഉ​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ പോ​രാ​യ്​​മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം. പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭൂ​മി വി​വ​ര​ങ്ങ​ളി​ൽ കൃ​ത്യ​ത​യി​ല്ലെ​ന്ന പ​രാ​തി​ക​ൾ വ​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ, കൃ​ത്യ​ത വ​രു​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പ് നി​ർ‍ദേ​ശി​ച്ചു. ഇ​തി​നാ​യി വ​ൺ​ടൈം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്ന സം​വി​ധാ​നം പൂ​ർ​ത്തീ​ക​രി​ച്ച്​ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ കെ. ​ബി​ജു എ​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

ഇ​പ്ര​കാ​രം കൃ​ത്യ​ത ഉ​റ​പ്പാ​ക്കി​യ​ശേ​ഷം റ​വ​ന്യൂ ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം റി​ലീ​സ്​ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. അ​തി​ൽ പി​ശ​കു​ക​ൾ വ​ന്നാ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​കും ഉ​ത്ത​ര​വാ​ദി. ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ മു​ഖേ​ന സ്വീ​ക​രി​ച്ചി​രു​ന്ന ഭൂ​നി​കു​തി മൊ​ബൈ​ൽ ഫോ​ണ്‍ മു​ഖേ​ന ഒ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, പൂ​ർ​ണ വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ്​ ഒാ​ഫി​സു​ക​ളി​ലി​ല്ലാ​ത്ത​ത്​ പ്ര​തി​സ​ന്ധി​യാ​ണ്. സ്വ​ന്തം ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ കൃ​ത്യ​ത വ​രു​ത്താ​ൻ ഭൂ ​ഉ​ട​മ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്​.

അ​തി​നാ​ൽ വി​ല്ലേ​ജ്​ ഒാ​ഫി​സു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ഭൂ ​ഉ​ട​മ​ക​ൾ കൃ​ത്യ​ത​വ​രു​ത്ത​ണം. വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യാ​ൽ വ​ര്‍ഷാ​വ​ര്‍ഷം ഒ​ടു​ക്കേ​ണ്ട ഭൂ​നി​കു​തി സം​ബ​ന്ധി​ച്ച് ഭൂ ​ഉ​ട​മ​ക്ക്​ എ​സ്.​എം.​എ​സ് മു​ഖേ​ന അ​റി​യി​പ്പ് ല​ഭി​ക്കും. കൂ​ടാ​തെ ഭൂ​മി സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ഭൂ ​ഉ​ട​മ​ക്ക്​ പ​ര​ശോ​ധി​ക്കാ​നും സാ​ധി​ക്കും. ത​ണ്ട​പ്പേ​ർ വി​വ​ര​ങ്ങ​ൾ റി​ലീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ ഭൂ​രേ​ഖ ല​ഭ്യ​മാ​യ വ​സ്തു​വി​െൻറ ക​രം ചി​ല ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കി​യ റ​സി‍ഡ​ൻ​റ്​ ഡീ​റ്റെ​യി​ൽ​സ് മൊ​ഡ്യൂ​ൾ വ​ഴി സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഡേ​റ്റ അ​പ്ഡേ​റ്റാ​ക്കി മാ​ത്രം ഭൂ​നി​കു​തി സ്വീ​ക​രി​ക്ക​ണം. റ​വ​ന്യൂ ഇ ​പേ​മെൻറി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള റ​സി​ഡ​ൻ​റ്​ ഡീ​റ്റെ​യി​ൽ​സ് മൊ​ഡ്യൂ​ൾ നി​ർ​ത്ത​ലാ​ക്കി​യ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടു​ക​ണ്ട്​ ജി​ല്ല​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്ക​ണം. റ​വ​ന്യൂ ഓ​ഫി​സു​ക​ളി​ൽ ല​ഭി​ക്കു​ന്ന വി​വി​ധ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ന്നു​വെ​ന്ന് ക​ല​ക്ട​ർ ഉ​റ​പ്പാ​ക്ക​ണം.

അ​സി. ക​മീ​ഷ​ണ​ർ (എ​ൽ.​ആ​ർ), അ​സി. ക​മീ​ഷ​ണ​ർ (ഡി.​എം) എ​ന്നി​വ​ർ ഇ​ത് അ​വ​ലോ​ക​നം ചെ​യ്യ​ണം. വി​ല്ലേ​ജ് ഓ​ഫി​സ​ർ സ്വീ​ക​രി​ക്കു​ന്ന നി​കു​തി​ക​ളും ഫീ​സു​ക​ളും റ​വ​ന്യൂ ഇ ​പേ​​മെൻറ്​ സം​വി​ധാ​നം വ​ഴി മാ​ത്രം സ്വീ​ക​രി​ക്ക​ണം. അ​തി​െൻറ ചെ​ലാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ജ​ന​റേ​റ്റ് ചെ​യ്ത് ട്ര​ഷ​റി​ക​ളി​ൽ അ​ല്ലെ​ങ്കി​ൽ ബാ​ങ്കു​ക​ളി​ൽ അ​ട​യ്​​ക്ക​ണം. ഡി​ജി​റ്റ​ല്‍ സ​ർ​വേ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാ പോ​രാ​യ്​​മ​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന്​ ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ കെ. ​ബി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue Digital Service
News Summary - Revenue Digital Service Urgent instruction to rectify the deficiency
Next Story