548 ഹെക്ടർ റവന്യൂഭൂമി സ്വകാര്യവ്യക്തികൾ സ്വന്തമാക്കി
text_fieldsതിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞ 548.4722 ഹെക്ടർ റവന്യൂഭൂമി സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തി. ഇതിൽ ചിലതിെൻറ പാട്ടം റദ്ദാക്കിയെങ്കിലും ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ിട്ടില്ല. മറ്റ് ചിലതിൽ വിവിധ കോടതികളിൽ കേസും നിലനിൽക്കുന്നു. കോടികൾ വിലമതിക്ക ുന്ന ഭൂമിയാണ് വൻകിട കമ്പനികൾ അടക്കം സ്വകാര്യവ്യക്തികൾ സ്വന്തമാക്കുന്നത്. അതേസ മയം, ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം നാല് ജില്ലകളിലായി 15 ഹെക്ടർ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയ ഭൂമിയാണ് കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാത്തത്. പാട്ടക്കുടിശ്ശിക വരുത്തിയതും ഇതിൽ ഉൾപ്പെടുന്നു. 1,08,61,30,899 രൂപയാണ് ഒാരോ വർഷവും പാട്ടത്തുകയായി സർക്കാറിന് ലഭിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിൽ ലഭിച്ചത് 18,57,43,451 രൂപയാണ്. വൻതോതിലാണ് കുടിശ്ശിക വരുത്തുന്നത്.
പാട്ടക്കാലാവധി കഴിഞ്ഞതിൽ ചേർത്തല മാക്ഡവൽകമ്പനി, ഇടുക്കിയിലെ ഹാരിസൺ, ഏലപ്പാറ ഹെലിബറിയ എസ്േറ്ററ്റ് എന്നിവയുടെ പാട്ടം റദ്ദാക്കിയെങ്കിലും ഭൂമി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസ് വർഷങ്ങളായി പൂട്ടിക്കിടക്കുന്നതിനാൽ അവർക്ക് നൽകിയ പാട്ടഭൂമി കിൻഫ്രക്ക് കൈമാറാനുള്ള ചർച്ച നടക്കുന്നു. എറണാകുളത്ത് ആസ്പിൻവാൾ കാമ്പനിയുടെ കൈവശമുണ്ടായിരുന്ന 1.29 ഏക്കർ തിരിച്ചെടുെത്തങ്കിലും ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസുണ്ട്.
എറണാകുളത്തെ മോഡേൻ ബ്രഡ്, ബൊസാങ്ക്വിറ്റ് എന്നിവയുടെ കൈവശമുള്ള ഭൂമിയുടെ പാട്ടക്കാലാവധിയും കഴിഞ്ഞു. കേസാണ് ഭൂമി ഏറ്റെടുക്കാൻ തടസ്സമായി പറയുന്നത്. തൃശൂർ ജില്ലയിലെ കൊരട്ടിയിൽ വൈഗ ത്രെഡ്സിെൻറ ഭൂമി തിരിച്ചുപിടിക്കാൻ കർണാടക ഹൈകോടതിയിൽ കേസ് നൽകി കാത്തിരിക്കുകയാണ് സർക്കാർ. തിരുവനന്തപുരം-24.2915, കൊല്ലം-54.3284, പത്തനംതിട്ട-13.9196, ആലപ്പുഴ-27.3536, കോട്ടയം-1.1280, ഇടുക്കി-227.1385, എറണാകുളം-85.7954, തൃശൂർ-88.6006, പാലക്കാട്-1.6474, മലപ്പുറം-1.2939, കോഴിക്കോട്-5.4291, വയനാട്-17.3001, കണ്ണൂർ-0.2401 എക്കർ വീതമാണ് പാട്ടക്കാലാവധി കഴിഞ്ഞ റവന്യൂഭൂമിയുടെ വിവരം. വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബുകളും ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.