മൂന്നാർ നടപടികളുടെ ഉയർത്തെഴുനേൽപ്പെന്ന് റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: ലവ് ഡെയിൽ റിസോർട്ട് ഒഴിപ്പിക്കൽ മൂന്നാർ നടപടികളുടെ ഉയർത്തെഴുനേൽപ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കിൽ സർക്കാർ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണിത്. അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിർപ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കണ്ണദേവൻ ഹിൽസ് വില്ലേജിലെ ലവ് ഡെയിൽ റിസോർട്ട് രാവിലെയാണ് സർക്കാർ ഏറ്റെടുത്തത്. റിസോർട്ട് പാട്ടവ്യവസ്ഥ ലംഘിച്ചതായി 2006ൽ കണ്ടെത്തി. തുടർന്ന് റിസോർട്ട് ഒഴിയാൻ റവന്യു വകുപ്പ് ഉടമക്ക് നോട്ടീസ് നൽകി. ഇത് പിന്നീട് കൈമാറ്റം ചെയ്‌തു. സർക്കാർ നടപടിക്കെതിരെ റിസോർട്ട് ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 1948ല്‍ കുത്തകപാട്ട വ്യവസ്ഥയനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും കെട്ടിടവുമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.