രക്ഷാപ്രവർത്തകർക്ക് എല്ലാവിധ സഹായവും നൽകും: റവന്യൂ മന്ത്രി
text_fieldsകോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ആവശ്യമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ സേനയെ കൊണ്ടുവരും. നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. മേഖലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നു. ഗതാഗത, തൊഴില്‍ വകുപ്പു മന്ത്രിമാരും റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കോളവയല്‍ സെന്‍റ് ജോര്‍ജ് യു.പി. സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മുട്ടില്‍ നെന്മേനിയില്‍ െവള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങളെ ഇവിടേക്ക് മാറ്റും. തരിയോട് സർക്കാർ എല്‍.പി.എസിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ കോഴിക്കോടഅ കലക്ടര്‍ നിര്‍ദേശം നല്‍കി.
അതിനിടെ, മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്ങിനോടും ആവശ്യപ്പെട്ടു. കേരളത്തിലെ മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് ജനജീവിതം പാടേ തകര്‍ന്നിരിക്കുന്നു.
ജനങ്ങള്‍ പല മേഖലകളിലും ഒറ്റപ്പെട്ട് കഴിയുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകമായ നാശം വിതച്ചിരിക്കുകയാണ്. കൂടുതല്‍ ദുരന്ത നിവാരണസേനയെ ഈ മേഖലകളിലേക്ക് അയക്കുവാനുള്ള നടപടി ഉണ്ടാകണമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.