മന്ത്രി മണി ഇടപെട്ടു; റവന്യൂ മന്ത്രിയുടെ ഉത്തരവ് മരവിപ്പിച്ചു
text_fieldsതൊടുപുഴ: വൈദ്യുതി ബോർഡിെൻറ ഭൂമി കൈമാറ്റം വിവാദമായപ്പോൾ അന്വേഷി ക്കാൻ ഉത്തരവിട്ട റവന്യൂമന്ത്രിക്ക് തടയിട്ട് മന്ത്രി എം.എം. മണി. ഹൈ ഡൽ ടൂറിസം ഭൂമിയിടപാട് നിയമം ലംഘിച്ചാണെന്നും തിരിച്ചെടുക്കണമെ ന്നുമുള്ള ശിപാർശയോടെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ലഭിച്ച ഇടുക്കി കലക്ടറുടെ റിപ്പോർട്ടിൽ നടപടിയെടുക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. നടപടിക്ക് നിർദേശിച്ച് ഫയലിൽ കുറിപ്പെഴുതിയതിന് പിന്നാലെയാണ് മന്ത്രി മണിയുടെ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രിയുടെ ഇടപെടൽ. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് തേടാൻ റവന്യൂമന്ത്രിക്ക് അവകാശമില്ലെന്നും ‘ബാക്കി താൻ നോക്കിക്കൊള്ളാ’മെന്നും വിവാദമുണ്ടായ ഒക്ടോബറിൽ മണി പരസ്യമായി നിലപാടെടുത്തിരുന്നു.
പദ്ധതി പ്രദേശങ്ങളോട് ചേർന്ന ഇടുക്കിയിലെ ഏക്കർകണക്കിന് റവന്യൂഭൂമിയാണ് കലക്ടറുടെ റിപ്പോർട്ടിൽ നടപടിയില്ലാതായതോടെ 15 വർഷത്തേക്ക് മന്ത്രി മണിയുടെ മരുമകൻ പ്രസിഡൻറായതടക്കം സഹകരണ ബാങ്കുകൾക്ക് ഉറച്ചത്. ഏഴ് സഹ. ബാങ്കുകൾക്ക് ൈഹഡൽ ടൂറിസം പദ്ധതിക്കായി ഭൂമി നൽകാൻ ബോർഡ് തീരുമാനമുണ്ടെങ്കിലും സി.പി.എം ഭരിക്കുന്ന ബാങ്കുകളുമായി മാത്രമാണ് കരാറുണ്ടാക്കിയിട്ടുള്ളത്.
പൊന്മുടി ഡാം പരിസരത്തെ 21 ഏക്കറാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി മകളുടെ ഭർത്താവും സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ വി.എ. കുഞ്ഞുമോൻ പ്രസിഡൻറായ ബാങ്കിന് കൈമാറിയത്. റവന്യൂമന്ത്രിയുടെ നിർദേശപ്രകാരം ഈ ഇടപാട് അന്വേഷിച്ച കലക്ടർ എച്ച്. ദിനേശൻ കൈമാറ്റം അനധികൃതമാണെന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.