ഭൂമി തരംമാറ്റ അപേക്ഷകളിൽ ആറു മാസത്തിനകം നടപടിയെന്ന് റവന്യൂ മന്ത്രി
text_fieldsതിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ വിശദീകരണവുമായി നിയമസഭയിൽ റവന്യൂ മന്ത്രി കെ. രാജൻ. 2021ഏപ്രിൽ മാസം മുതൽ ഇതുവരെ 40084 അപേക്ഷകൾ തീർപ്പാക്കിയെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. 2021 വരെ ജനുവരി വരെ കിട്ടിയ അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കുമെന്നും കെ. രാജൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ഓഫീസിൽ അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫീസുകളിൽ അതിനുള്ള സൗകര്യം ഏർപ്പാടാക്കുമെന്നും മന്ത്രി കെ. രാജൻ സഭയെ അറിയിച്ചു.
ഒരു വർഷത്തോളം റവന്യൂ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ഫെബ്രുവരി നാലിനാണ് പറവൂർ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സജീവൻ ആത്മഹത്യ ചെയ്തിരുന്നു. സർക്കാർ സംവിധാനങ്ങളുടെ നടപടികളിൽ മനസ്സ് മടുത്താണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ സജീവൻ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് റവന്യു വകുപ്പിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.