മന്ത്രിയുടെയും എം.എൽ.എയുടെയും കൈയേറ്റം: റവന്യൂ മന്ത്രി റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: കുട്ടനാട് മാര്‍ത്താണ്ഡം കായലിലെ ഭൂമിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയതിലും പി.വി. അൻവർ എം.എൽ.എയുടെ കൈയേറ്റത്തിലും മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടർമാരോട് വിശദമായ റിപ്പോർട്ട് തേടി. കോഴിക്കോട്, ആലപ്പുഴ കലക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെെട്ടന്ന് മന്ത്രി അറിയിച്ചു.
അന്വേഷണത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ സർക്കാറിനും പാർട്ടിക്കും മുൻവിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളൂ. ഭൂമി കൈയേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെയും പി.വി. അൻവർ എം.എൽ.എക്കെതിെരയും ആരോപണങ്ങൾ ശക്തമാവുന്നതിനിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.
കുട്ടനാട്ടിൽ മാത്തൂർ ദേവസ്വം ഭൂമി കൈയേറിയെന്ന ആരോപണമാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ, മാത്തൂർ കുടുംബക്കാർ പതിറ്റാണ്ടുകൾക്ക് മുമ്പ് കാഞ്ഞൂർ കടുംബത്തിന് കൈമാറിയതാണ് ഈ ഭൂമിയെന്നും മാത്തൂർ ദേവസ്വവുമായി ഇടപാടില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം. അതേസമയം, ആലപ്പുഴ കലക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ നിയമലംഘനങ്ങളൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും റവന്യൂ അധികൃതർ വ്യക്തമാക്കി.
പി.വി. അൻവറിെൻറ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് നിയമലംഘനം നടത്തി നിർമിച്ചതാണെന്നാണ് ആരോപണത്തെക്കുറിച്ച് കലക്ടറുടെ റിപ്പോർട്ട് നിർണായകമാവും. മലിനീകരണ നിയന്ത്രണ ബോർഡ് അൻവറിെൻറ പാർക്കിനുള്ള അനുമതി നേരേത്ത നിഷേധിച്ചിരുന്നു. എന്നാൽ, കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി പാർക്കിനുള്ള അനുമതി റദ്ദാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.