Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ റിക്കവറി;...

റവന്യൂ റിക്കവറി; കുടിശ്ശികക്ക്​ തവണ അനുവദിക്കാൻ നിയമത്തിൽ ഭേദഗതി

text_fields
bookmark_border
റവന്യൂ റിക്കവറി; കുടിശ്ശികക്ക്​ തവണ അനുവദിക്കാൻ നിയമത്തിൽ ഭേദഗതി
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ റി​ക്ക​വ​റി കേ​സു​ക​ളി​ൽ കു​ടി​ശ്ശി​ക​ക്ക്​ ത​വ​ണ​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് അ​നു​മ​തി ന​ല്‍കു​ന്ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ര​ട്​ ഭേ​ദ​ഗ​തി ബി​ല്ലി​ന്​ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. ഇ​തി​നാ​യി 1968ലെ ​കേ​ര​ള റ​വ​ന്യൂ റി​ക്ക​വ​റി നി​യ​മ​ത്തി​ലാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​ത്. നി​കു​തി കു​ടി​ശ്ശി​ക​യു​ടെ പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത് കു​റ​യ്ക്കു​ക, ജ​പ്തി വ​സ്തു​വി​ന്‍റെ വി​ല്‍പ​ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക, സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ഭാ​ഗം കു​ടി​ശ്ശി​ക ബാ​ധ്യ​ത തീ​ര്‍ക്കു​ന്ന​തി​ന് ഉ​ത​കും​വി​ധം വി​ല്‍ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ തു​ട​ങ്ങി​യ​വ​യും ബി​ല്ലി​ലെ പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ളാ​ണ്.

ബി​ല്ല്​ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. കു​ടി​ശ്ശി​ക​ക്ക്​ ത​വ​ണ അ​നു​വ​ദി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ്​ ബി​ല്ല്.

അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ൽ ഗ​ഡു അ​നു​വ​ദി​ക്കാ​ൻ റ​വ​ന്യൂ മ​ന്ത്രി​ക്കും അ​ഞ്ചി​നും പ​ത്ത്​ ല​ക്ഷ​ത്തി​നും ഇ​ട​യി​ൽ ധ​ന​മ​ന്ത്രി​ക്കും പ​ത്ത്​ ല​ക്ഷ​ത്തി​നു​മു​ക​ളി​ലു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും അ​ധി​കാ​രം ന​ൽ​കു​ന്ന​താ​യി​രി​ക്കും നി​യ​മ​ഭേ​ദ​ഗ​തി. കു​ടി​ശ്ശി​ക​ത്തു​ക​യ്ക്ക് ഗ​ഡു​ക്ക​ൾ അ​നു​വ​ദി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ, ജി​ല്ല ക​ല​ക്ട​ർ, റ​വ​ന്യൂ-​ധ​ന മ​ന്ത്രി​മാ​ർ, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി 2017ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ ബാ​ങ്കു​ക​ൾ ചോ​ദ്യം ചെ​യ്ത​ത​തോ​ടെ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue Recovery
News Summary - Revenue Recovery Amendment to the Act to allow installments for arrears
Next Story