ലാൻഡ് റവന്യൂ ജീവനക്കാരിയുടെ ആത്മഹത്യക്ക് പിന്നിൽ തൊഴില്‍ സ്ഥലത്തെ പീഡനം; ഡയറിയിൽ മേലുദ്യോഗസ്ഥയെ കുറിച്ച് വിവരം
text_fieldsആറ്റിങ്ങൽ: ലാൻഡ് റവന്യൂ ഓഫിസിലെ ജീവനക്കാരിയുടെ അത്മഹത്യ തൊഴില്‍ സ്ഥലത്തെ പീഡനംമൂലമെന്ന്; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഞ്ചുതെങ്ങ് കായിക്കര വി.പി നിവാസില്‍ ആനിയെ (48) ആണ് ശനിയാഴ്ച പുലര്‍ച്ചയോടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആനിയുടെ ഡയറിയും കത്തും കണ്ടെടുത്തു. ഇതിലാണ് ആനി ജോലി ചെയ്തിരുന്ന ഓഫിസിലെ മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തിെൻറ കാര്യം വിവരിച്ചിരുന്നുത്. കുറച്ച് ദിവസം മുമ്പ്് കോവിഡ് വാക്സിനേഷന് നടത്തി ഓഫിസില്‍ തിരിച്ചെത്തിയ ആനി കസേരയില്‍ ഇരുന്ന് ഉറങ്ങുന്നത് മേലുദ്യോഗസ്ഥ മൊബൈലില്‍ പകര്‍ത്തി. ഇത് കാട്ടി ദിവസവും പേടിപ്പിക്കുമായിരുന്നു.
ജോലിയിലെ കുറ്റം കണ്ടെത്തി ശകാരിക്കുക, ശാരീരികമായി വേദനിപ്പിക്കുക എന്നിവ പതിവായിരുന്നു എന്ന് ആനി കഴിഞ്ഞ ദിവസവും ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി ആഹാരം കഴിക്കാതെ ഇരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ചയും ജോലിക്ക് പോയിരുന്നു.
അന്നും മാനസികപീഡനം നടന്നതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ചയാണ് ആനി ആത്മഹത്യ ചെയ്തത്. ഡയറിയും കത്തും തെളിവാെയടുത്ത് പൊലീസ് കേസെടുക്കണമെന്നു കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.