മുന്‍ സര്‍ക്കാറിന്‍െറ തീരുമാനങ്ങളിലെ ക്രമക്കേടില്‍ വകുപ്പുതല പരിശോധന
text_fieldsതിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്തെ തീരുമാനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് മന്ത്രിസഭ ഉപസമിതി കണ്ടത്തെിയവയെപ്പറ്റി വകുപ്പുതലത്തില്‍ കൂടി പരിശോധിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ ധാരണ. ഉപസമിതി കണ്ടത്തെിയ ക്രമക്കേടുകളെക്കുറിച്ച് അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭ യോഗം വിശദമായി ചര്‍ച്ച ചെയ്യും.
ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും എല്ലാ മന്ത്രിമാരും റിപ്പോര്‍ട്ട് പഠിച്ചുതീരാത്ത സാഹചര്യത്തില്‍ അടുത്ത മന്ത്രിസഭയില്‍ വിശദ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. ക്രമക്കേട് കണ്ടത്തെിയ 127 തീരുമാനങ്ങളും അതതു വകുപ്പുതലത്തില്‍ കൂടി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ധാരണ.
ഉത്തരവുകള്‍ റദ്ദാക്കുന്നതിലും വിജിലന്‍സ് പരിശോധനക്ക് അയക്കേണ്ടവയുടെ കാര്യത്തിലും വകുപ്പുതലത്തിലാകും തീരുമാനം. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍െറ ആദ്യദിനത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്‍െറ കരടും മന്ത്രിസഭ യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.