Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: സുപ്രീംകോടതി...

ശബരിമല: സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജികളുടെ പ്രവാഹം

text_fields
bookmark_border
ശബരിമല: സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജികളുടെ പ്രവാഹം
cancel

ന്യൂഡല്‍ഹി: ശബരിമലയിൽ പ്രായദേദമന്യേ സ്​ത്രീകൾക്ക്​ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന് ​ ആവശ്യപ്പെട്ട്​ ഹരജികളുടെ പ്രവാഹം. ശബരിമല കേസിൽ നേര​േത്ത കക്ഷിയായിരുന്ന നായർ സർവിസ്​ സൊസൈറ്റി (എൻ.എസ്​.എസ്​)ക്കു​ പുറമെ നാഷനല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍, ചേതന കോണ്‍ഷ്യന്‍സ് ഓഫ് വിമന്‍, പീപ്പിള്‍ ഫോര്‍ ധര്‍മ, പന്തളം കൊട്ടാരം നിര്‍വാഹക സംഘം എന്നിവരാണ് പുനഃപരിശോധന ഹരജികളുമായി​ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്​. ശബരിമല കസ്​റ്റംസ് പ്രൊട്ടക്​ഷന്‍ ഫോറം ചൊവ്വാഴ്ച പുനഃപരിശോധനാ ഹരജി നല്‍കും.

ശബരിമല സ്​ത്രീ പ്രവേശനം: വിധിയിൽ പിഴവുകൾ-എൻ.എസ്​.എസ്​
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്​ത്രീകൾക്കും​ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചി​​​െൻറ ഭൂരിപക്ഷ വിധിയിലും അതിനായി പരിഗണിച്ച രേഖകളിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് പുനഃപരിശോധന ഹരജിയിൽ എൻ.എസ്​.എസ്​. ഭരണഘടനയുടെ 145(3) വകുപ്പുപ്രകാരം നിയമപരമായ ചോദ്യങ്ങള്‍ മാത്രം പരിശോധിക്കേണ്ട ഭരണഘടന ബെഞ്ച് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകളിലേക്ക്​ കടന്നത്​ നിയമപരമായ പിഴവാണെന്ന്​ ഹരജി കുറ്റപ്പെടുത്തി. തുല്യതക്കുള്ള ഭരണഘടനയുടെ 15ാം വകുപ്പില്‍ പൊതു ആരാധനാലയങ്ങള്‍ ഉള്‍പ്പെടില്ല. ഹിന്ദു പൊതു ആരാധന സ്ഥലങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്ന 29(2) വകുപ്പില്‍ ലിംഗവിവേചനവും പരാമർശിച്ചിട്ടില്ല.

അതിനാൽ മതാചാരങ്ങളെ തുല്യതാ തത്ത്വം ബാധിക്കില്ല. ജസ്​റ്റിസ്​ ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളതുപോലെ മതവിശ്വാസങ്ങളെ യുക്തിയുടെ അളവുകോല്‍വെച്ച് പരിശോധിക്കാമോ എന്ന വിഷയം ഭൂരിപക്ഷ വിധിയില്‍ ആരും പരിഗണിക്കാതിരുന്നത് തെറ്റാണ്. ഏതൊരാള്‍ക്കും ഹരജി നല്‍കാമെങ്കിലും വിശ്വാസി അല്ലാത്തവരുടെ ഹരജിയില്‍ മതത്തെ നവീകരിക്കരുത്​. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്​ ലിംഗവിവേചനമല്ല. ശബരിമലയിലെ​ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലുള്ള പ്രവേശന നിയന്ത്രണമാണത്​​. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ സവിശേഷത ഇല്ലാതാക്കുന്നതാണ് ഭരണഘടനാ ബെഞ്ചി​​​െൻറ വിധി. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് കോടതിവിധിയിലൂടെ ഫലത്തില്‍ അസാധുവായത്. അയ്യപ്പനെ ആരാധിക്കാനുള്ള ഭക്തരുടെ അവകാശ​െത്തയും വിധി ബാധിക്കുമെന്നും യുക്തിയു​െടയും തുല്യതാ തത്ത്വത്തി​​​െൻറയും അടിസ്ഥാനത്തില്‍ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവത്തെ ഇല്ലാതാക്കരുതെന്നും അഡ്വ. കെ.വി. മോഹന്‍ മുഖേന സമർപ്പിച്ച ഹരജിയില്‍ എന്‍.എസ്.എസ് ബോധിപ്പിച്ചു.

ദശലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് സ്ത്രീപ്രവേശന വിധിയെന്ന് നാഷനല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷ​​​െൻറ ഹരജിയിൽ പറഞ്ഞു. വിവിധ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടുന്ന ഹരജികളെ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കരുതെന്നാണ്​ ചേതന കോണ്‍ഷ്യന്‍സ് ഓഫ് വിമന്‍ നല്‍കിയ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. അയ്യപ്പഭക്തര്‍ പ്രത്യേക വിശ്വാസി സമൂഹമല്ലെന്ന കണ്ടെത്തല്‍ തെറ്റാണെന്നും ഹരജിയില​ുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsReview Petitionsupreme court
News Summary - Review Pettition Filed By National Ayyappa Devotee association - India News
Next Story