പുനഃപരിശോധന ഹരജികൾ തീർപ്പാകുംവരെ തൽസ്ഥിതിക്ക് ഉത്തരവിടണമെന്ന് ഹരജി
text_fieldsെകാച്ചി: സ്ത്രീപ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹരജികളിൽ സുപ്രീംകോടതി തീർപ്പുണ്ടാകുന്നത് വരെ ശബരിമലയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹരജി. സുപ്രീംേകാടതി ഉത്തരവ് നടപ്പാക്കാൻ സർക്കാറും പൊലീസും തയാറെടുത്തിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ മറ്റൊരു വിഭാഗവുമുണ്ട്. ഇൗ സാഹചര്യത്തിൽ മണ്ഡലകാലത്തിന് നട തുറക്കുേമ്പാൾ രക്തച്ചൊരിച്ചിലിന് സാധ്യതയുള്ളതിനാൽ തൽസ്ഥിതി ഉത്തവിടണമെന്നാവശ്യപ്പെട്ട് എം. തങ്കപ്പമേനോനാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
മണ്ഡലകാല പൂജക്ക് നട തുറക്കുേമ്പാൾ 24 മണിക്കൂറിലധികം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടും ഹൈകോടതിയിൽ ഹരജി. ദർശനത്തിന് പുറമെ ശബരിമലയിൽ പ്രാർഥനയിലിരിക്കാൻ വഴിപാട് നേർന്നവർക്ക് തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം എളമക്കര സ്വദേശി എസ്. പ്രശാന്താണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.