ക്ഷേത്രത്തിൽ വിപ്ലവഗാനം: ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായി ദേവസ്വം ഹൈകോടതിയിൽ
text_fieldsകൊച്ചി: കൊല്ലം കടക്കലിൽ ക്ഷേത്രോത്സവ പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ സംഘാടകരായ ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായി ദേവസ്വം ബോർഡ് ഹൈകോടതിയിൽ. പരിപാടി നടത്തിപ്പ് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിപ്ലവഗാനം പാടിയതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്, കടക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരെ കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു. സംഘാടകർ പ്രോഗ്രാം നോട്ടീസ് നേരത്തെ കണ്ടിരുന്നില്ലേയെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. പരിപാടികൾ സംഘടിപ്പിക്കുന്നവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.