റിയയുടേയും ഷോവിക്കിന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsമുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ കാമുകി റിയ ചക്രവർത്തിയും സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷകൾ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കുറ്റസമ്മതമൊഴി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘത്തിന്‍റെ സമ്മർദ്ദം മൂലമാണ് നൽകേണ്ടിവന്നതെന്ന് ജാമ്യാപേക്ഷയിൽ റിയ ചക്രവർത്തി പറഞ്ഞു. 20 പേജുള്ള അപേക്ഷയിൽ താൻ നിരപരാധിയാണെന്നും വ്യാജമായി കേസിൽ ചേർക്കുകയായിരുന്നുവെന്നും പറയുന്നു. പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ചോദ്യം ചെയ്യൽ സംഘത്തിലുണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയയെ ചൊവ്വാഴ്ച നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫിസിൽ പാർപ്പിച്ച് ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. ചോദ്യം ചെയ്യൽ പൂർത്തിയായതായി എൻ.സി.ബി കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നടന്‍റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാൽപര്യഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.