ഇനി നെല്ല് കൊടുത്താലുടൻ പണം
text_fieldsതൃശൂർ: നെല്ല് അളന്നുകൊടുത്താലുടൻ തുക കർഷകരുടെ അക്കൗണ്ടിലെത്തുന്ന പദ്ധതിക്ക് സർക്കാർ ഉടൻ അംഗീകാരം നൽകും. നേരേത്ത സഹകരണ ബാങ്ക് വഴി പദ്ധതി തുടങ്ങിയെങ്കിലും വിജയമായില്ല. സംസ്ഥാനത്തെ എല്ലാ ബാങ്കുകളെയും ഉൾെപ്പടുത്തി ഫലപ്രദമാകുന്ന രീതിയാണ് ഇപ്പോഴത്തേത്. സപ്ലൈകോക്ക് നെല്ല് അളന്നുകൊടുത്തതിെൻറ രശീത് അക്കൗണ്ടുള്ള ബാങ്കിൽ കർഷകൻ നൽകിയാൽ ഉടൻ പണമെത്തും.
സംസ്ഥാനത്തെ എത് ബാങ്കിലും കർഷകർക്ക് അക്കൗണ്ട് എടുക്കാം. പദ്ധതിക്കായി സഹകരണ മേഖല ഉൾെപ്പടെയുള്ള ബാങ്കുകളുടെ കൺസോർഷ്യവുമായി ധനമന്ത്രി, കൃഷിമന്ത്രി, സപ്ലൈകോ എന്നിവർ ചേർന്ന് ഉടമ്പടി ഒപ്പുവെച്ചു. നെല്ല് അളന്നതിെൻറ രശീത് (പാഡി റസീപ്റ്റ് ഷീറ്റ്) പ്രകാരം കർഷകർക്ക് നൽകുന്ന തുക മൂന്നുമാസംകൊണ്ട് സപ്ലൈകോ ബാങ്കിന് നൽകും. തുക അനുവദിക്കുന്ന കാലാവധിക്ക് 9.5 ശതമാനം പലിശ ധന വകുപ്പ് ബാങ്കിന് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.