വിലവര്‍ധനക്ക് തടയിടാന്‍ വിലനിയന്ത്രണസെല്‍ പുന:സംഘടിപ്പിക്കും –മുഖ്യമന്ത്രി
text_fieldsകൊല്ലം: വിലവര്‍ധന ശാശ്വതമായി നിയന്ത്രിക്കാന്‍ ഭക്ഷ്യവകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിലനിയന്ത്രണസെല്‍ പുന$സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ഭക്ഷ്യഭദ്രതനിയമം അനുശാസിക്കുന്ന റേഷന്‍ സാധനങ്ങളുടെ വാതില്‍പടി വിതരണത്തിന്‍െറയും പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണത്തിന്‍െറയും സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെമ്പാടും അരിക്കടകള്‍ ആരംഭിച്ച് വില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 1700 മെട്രിക് ടണ്‍ അരി ഉടന്‍ കേരളത്തിലത്തെും. 800 മെട്രിക് ടണ്‍ സുവര്‍ണ അരി വിതരണത്തിന് ലഭ്യമായിക്കഴിഞ്ഞു. 13 ഇനം ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂടില്ളെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം അവസാനിപ്പിച്ചതോടെ കേന്ദ്രവിഹിതത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം മെട്രിക് ടണ്ണിന്‍െറ കുറവാണുണ്ടായത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിരുന്നാലും അരിയുടെ പേരില്‍ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നേരിടും.
വേണമെങ്കില്‍ വിദേശത്തുനിന്ന് അരി ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവനാളുകള്‍ക്കും റേഷന്‍ ലഭിക്കും. അളവിലും വിലയിലും മാത്രമാണ് വ്യത്യാസമുണ്ടാകുക. എ.എ.വൈ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. മുന്‍ഗണനവിഭാഗത്തിന് കാര്‍ഡിലുള്‍പ്പെട്ട ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സംസ്ഥാന സബ്സിഡി വിഭാഗത്തില്‍പെട്ടവര്‍ക്ക് കാര്‍ഡിലുള്ള ആളൊന്നിന് രണ്ടുകിലോ വീതം ഭക്ഷ്യധാന്യം രണ്ടുരൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്സിഡിരഹിത വിഭാഗത്തില്‍പെട്ടവര്‍ക്കും മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനവിഭാഗത്തില്‍പെട്ടവര്‍ക്കും ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക.
ഇവര്‍ക്ക് 7.90 രൂപക്ക് അരിയും 6.70 രൂപക്ക് ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനവിഭാഗത്തില്‍പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കാര്യം ഒഴിച്ചാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തേ ബി.പി.എല്‍ കാര്‍ഡ് പ്രകാരം ലഭ്യമായിരുന്ന എല്ലാ ആനുകൂല്യവും ലഭ്യമാകും. റേഷന്‍ വ്യാപാരികളുടെ കമീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷതവഹിച്ചു. എ.എ.വൈ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സംസ്ഥാന മുന്‍ഗണന കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, ജി.എസ്. ജയലാല്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, കലക്ടര്‍ ഡോ. ടി. മിത്ര, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.എന്‍. ബാലഗോപാല്‍, എന്‍. അനിരുദ്ധന്‍, എ. യൂനസ് കുഞ്ഞ്, ജി. ഗോപിനാഥ്, അഡ്വ. ഫിലിപ് കെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭക്ഷ്യ പൊതുവിതരണ സ്പെഷല്‍ സെക്രട്ടറി മിനി ആന്‍റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപൈ്ളകോ സി. എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും ജില്ല സപൈ്ള ഓഫിസര്‍ ഷാജി കെ. ജോണ്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.