അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിക്കുന്നു
text_fieldsകോട്ടയം: അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും വിലകുത്തനെ ഉയർന്നിട്ടും ഇടപെടാതെ സർക്കാറും വിവിധ ഏജൻസികളും. പൊതുവിപണിയിൽ അരിക്ക് 52-55 രൂപയും ചെറിയ ഉള്ളിക്ക് 135-145ഉം വരെ എത്തിയിട്ടും വിലക്കയറ്റം തടയാനുള്ള നടപടി ഉണ്ടായിട്ടില്ല.
ഇത് ജനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.മൂന്നുമാസമായി കുടുംബ ബജറ്റിൽ 1000-1500 രൂപയുടെ വരെ വർധനയുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ഉള്ളിക്കും അരിക്കും ഒരുവർഷമായി വില കുത്തനെ ഉയർന്നുകൊണ്ടിരുന്നിട്ടും ഭക്ഷ്യവകുപ്പിെൻറ ഇടപെടൽ പ്രസ്താവനയിൽ മാത്രമൊതുങ്ങുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് സപ്ലൈകോ നടത്തിയിരുന്ന അവശ്യസാധനങ്ങളുടെ മൊത്തവാങ്ങൽ നിലച്ചതും സൈപ്ലേകായുടെയും കൺസ്യൂമർ ഫെഡിെൻറയും ഒൗട്ട്ലറ്റുകളിൽ അവശ്യസാധനങ്ങൾക്കുള്ള ദൗർലഭ്യവും വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്.സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയും സ്ഥിതി രൂക്ഷമാക്കി. മൂന്നുമാസമായി ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അവശ്യസാധന വരവ് ഭാഗികമാണെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കുന്നു.
അരിക്ക് ശരാശരി അഞ്ചു മുതൽ ഏഴുരൂപവരെയാണ് വർധിച്ചത്.ഉള്ളിക്ക് 80-90ൽ നിന്ന് 140 കവിഞ്ഞു. ചിലയിടത്ത് 145നാണ് വിൽപന. ഹോർട്ടികോർപ്പിൽപോലും129-130 രൂപയാണ് ഉള്ളി വില. പച്ചക്കറിക്ക് 20 ശതമാനംവരെ വില ഉയർന്നു. ചില ഇനങ്ങൾക്ക് 40-50 ശതമാനം വരെയാണ് വർധന. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയും ഇവിടെ ഇരട്ടി വിലയ്ക്കാണ് വിൽപന. പച്ചമുളകിനും ഇഞ്ചിക്കും ബീൻസിനും70-80 രൂപയും കാരറ്റിന് 90-100 മാണ് പൊതുവിപണി വില.
സംസ്ഥാനത്ത് ഏറ്റവും അധികം വിൽപനയുള്ള ജയ അരിക്ക് 48ഉം ചമ്പഅരിക്ക് 55മാണ് വില. പച്ചരിക്ക് 26-28 രൂപയിലെത്തി. കാബൂളികടല -180, നാടൻ കടല -100, ഉഴുന്നിന് 105-110, മുളക് -90 -100 എന്നിങ്ങനെയാണ് വില. ഒറ്റയടിക്ക് മുളകിന് 15 രൂപയിലധികം വർധിച്ചു. മല്ലിക്കും വില ഉയർന്നു-120-125 രൂപ. റമദാനിൽ പോലുമുള്ള അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഭക്ഷ്യവകുപ്പിെൻറ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
പാക്കറ്റ് അരിക്കും തോന്നിയ വിലയാണ് പലരും ഇൗടാക്കുന്നത്. നാളികേര വില വർധിച്ചതോടെ എണ്ണവിലയും ഉയരുകയാണ്.150 രൂപയാണ് ചില്ലറവില. െമാത്തവില 142 രൂപയും. കഴിഞ്ഞവർഷം ഇതേകാലയളവിൽ 95-100 ആയിരുന്നു. മീൻ-ഇറച്ചി വിലയും കുതിക്കുകയാണ്. കാലി വിൽപന നിയന്ത്രണത്തെ തുടർന്ന് നിലവിൽ വന്ന വിലവർധന തുടരുന്നു. േപാത്തിറച്ചിക്ക് 20-25 രൂപവരെയും കോഴിയിറച്ചിക്ക് 25 രൂപയും കൂടി. ആട്ടിറച്ചിക്ക് 100 രൂപവരെ ഉയർന്നു. േടാളിങ് നിരോധംമൂലം മീൻ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.ഭക്ഷ്യ-ധാന്യ-കൃഷി മേഖലയിലെ ഇടിവും പ്രതിസന്ധികളുമാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.