അരി ഗുണപരിശോധന ഇനി മില്ലിൽ; ഉത്തരവാദിത്തം സൈപ്ലകോ ക്വാളിറ്റി കണ്ട്രോള് ഓഫിസർക്ക്
text_fieldsകൊച്ചി: മില്ലുകളിൽനിന്ന് രണ്ട് തവണ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറക്കുന്ന അരിയുടെ ഗുണനിലവാരത്തില്‍ ഇനി മില്ലുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടാകില്ല. മില്ലിനകത്തുതന്നെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷം അരി ഏറ്റെടുക്കേണ്ടത് സൈപ്ലകോ ക്വാളിറ്റി കണ്ട്രോള് ഓഫിസറുടെ ഉത്തരവാദിത്തമാക്കി.
മില്ലിൽനിന്ന് കൊണ്ടുപോയ ശേഷം അരി പരിശോധിച്ച് ഗുണനിലവാരം മോശമെന്ന് അറിയിച്ച് തിരിച്ചുകൊടുക്കുെന്നന്ന മില്ലുടമകളുടെ പരാതിയിലാണ് നടപടി. എറണാകുളം സൈപ്ലകോ ആസ്ഥാനത്ത് മന്ത്രി ജി.ആര്. അനില്‍ റൈസ് മില്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി.
സപ്ലൈകോയുടെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളും പരിഹരിച്ചു. അടുത്ത സീസണില്‍ നെല്ലുസംഭരണം സുഗമമായി നടത്താനും ധാരണയായി. നെല്ല് സംസ്കരണ, സംഭരണ കൂലിയിനത്തില്‍ ഈ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നല്‍കാനുള്ള തുക തൊട്ടടുത്ത പ്രവൃത്തി ദിവസം നല്‍കും.
2018ലെ പ്രളയസമയത്ത് തടഞ്ഞുവെച്ച പ്രോസസിങ് ചാര്‍ജില്‍ 4.96 കോടി ഒരാഴ്ചക്കകം നല്‍കും. പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് ശേഷവും മില്ലുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാല്‍ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സംഭരിച്ച നെല്ലിന് കരാറുകാരനും സപ്ലൈകോയും തുല്യ ഉത്തരവാദികളായിരിക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്കി.
നെല്ലുസംഭരണ കരാറിലെ വകുപ്പ് നാല് ഇത്തരത്തില്‍ മാറ്റി നിശ്ചയിക്കും. നിലവില്‍ ഇത് മില്ലുടമകളുടെ മാത്രം ഉത്തരവാദിത്തമാണ്. അടുത്ത കരാര്‍ മുതല്‍ പുതിയ വകുപ്പ് നിലവില്‍ വരും. മില്ലുടമകള്‍ക്ക് അരി നിറക്കാനുള്ള ചാക്ക് സപ്ലൈകോ നല്‍കും. നെല്ലിെൻറ കയറ്റിറക്ക് കൂലി ക്വിൻറലിന് 12 രൂപ സപ്ലൈകോ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് മില്ലുടമകളില്‍നിന്ന് ഈ കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൃഷിക്കാരില്‍നിന്ന് നെല്ല് എടുക്കുമ്പോള്‍ പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് സംഭരണം നടത്തണം.
കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികളുടെ കുറവ് പരിഗണിച്ച് നെല്ല് സംസ്കരിച്ച് തിരികെ നല്‍കേണ്ട തീയതി നവംബര്‍ വരെ നീട്ടും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിെൻറ അനുമതി തേടി. മറ്റു പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ഉടന്‍ തീരുമാനമുണ്ടാക്കും. ഈ സാഹചര്യത്തില്‍ മറ്റു സമരങ്ങളില്‍നിന്ന് മില്ലുടമകള്‍ പിന്മാറിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.