Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടനിലക്കാരില്ലാതെ...

ഇടനിലക്കാരില്ലാതെ ആന്ധ്രയിൽനിന്ന് അരിയെത്തി 

text_fields
bookmark_border
ഇടനിലക്കാരില്ലാതെ ആന്ധ്രയിൽനിന്ന് അരിയെത്തി 
cancel

കൊ​ച്ചി: ഇ​ട​നി​ല​ക്കാ​രു​ടെ കൈ​ക​ട​ത്ത​ലി​ല്ലാ​തെ ആ​ന്ധ്ര​യി​ൽ​നി​ന്ന് ജ​യ അ​രി​യെ​ത്തി​യ​പ്പോ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ലോ​റി​യി​ലെ​ത്തി​യ അ​രി എ​റ​ണാ​കു​ളം ക​ലൂ​ർ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ഓ​ണ​ച്ച​ന്ത​യി​ൽ​െ​വ​ച്ച് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് മ​ന്ത്രി​യും സ​പ്ലൈ​കോ സി.​എം.​ഡി  മു​ഹ​മ്മ​ദ് ഹ​നീ​ഷും ചേ​ർ​ന്ന് അ​രി തൊ​ഴി​ലാ​ളി​ക​ളു​ടെ തോ​ളി​ലേ​റ്റി ന​ൽ​കി. 

ഓ​ണ​ച്ച​ന്ത​യി​ൽ എ​ത്തി​ച്ച അ​രി ചാ​ക്ക് പൊ​ട്ടി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നും മ​ന്ത്രി മ​റ​ന്നി​ല്ല. നി​ല​വി​ൽ സ് ​റ്റോ​ക്കു​ള്ള ജ​യ അ​രി​യും പു​തു​താ​യി എ​ത്തി​ച്ച അ​രി​യും ത​മ്മി​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 5200 ട​ൺ അ​രി​യാ​ണ് ആ​ന്ധ്ര​യി​ൽ​നി​ന്ന് എ​ത്തി​യി​ട്ടു​ള്ള​ത്. വി​ല​ക്കു​റ​വി​ൽ ന​ൽ​കു​ന്ന അ​രി ഓ​ണ​ക്കാ​ല​ത്തേ​ക്ക് മാ​ത്ര​മ​ല്ലെ​ന്നും വ​രും​നാ​ളി​ലും ഇ​ത് തു​ട​രു​മെ​ന്നും മ​ന്ത്രി തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 25 രൂ​പ സ​ബ്സി​ഡി നി​ര​ക്കി​ൽ വ​രും നാ​ളു​ക​ളി​ലും അ​രി ന​ൽ​കും.

സ​ബ്സി​ഡി അ​രി കി​ലോ​ക്ക്​ 25 രൂ​പ നി​ര​ക്കി​ൽ മാ​സം 10 കി​ലോ വീ​തം ന​ൽ​കും. സ​ബ്സി​ഡി​യി​ല്ലാ​ത്ത അ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്ര വേ​ണ​മെ​ങ്കി​ലും വാ​ങ്ങാം.സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്ത് അ​ഞ്ചു​കി​ലോ അ​രി ന​ൽ​കും. എ.​എ.​വൈ കാ​ർ​ഡു​കാ​ർ​ക്കും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നും ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തും. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​രി ആ​ളു​ക​ളി​ലെ​ത്തു​മെ​ന്നും ആ​ന്ധ്ര​യി​ൽ നേ​രി​ട്ടെ​ത്തി മി​ല്ലു​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യാ​ണ് അ​രി​യെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും സ​പ്ലൈ​കോ സി.​എം.​ഡി മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ricekerala newsandra pradeshonam 2017Andra Rice
News Summary - Rice reached from AndraPradesh-Kerala News
Next Story