Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭരിക്കുന്ന നെല്ലിന്...

സംഭരിക്കുന്ന നെല്ലിന് ഇനി മുതല്‍ ഉടന്‍ പണം -മന്ത്രി വി.എസ്. സുനില്‍കുമാര്‍

text_fields
bookmark_border
സംഭരിക്കുന്ന നെല്ലിന് ഇനി മുതല്‍ ഉടന്‍ പണം -മന്ത്രി വി.എസ്. സുനില്‍കുമാര്‍
cancel

കോട്ടയം: വരുന്ന സീസണ്‍ മുതല്‍ നെല്ല്​ നല്‍കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്ല് നല്‍കിയാല്‍ ഉടന്‍ പണം നല്‍കുന്ന സംവിധാനം നടപ്പാക്കും. കുമരകം മെത്രാന്‍ കായലില്‍ ഉൽപാദിപ്പിച്ച അരി മെത്രാന്‍ കായല്‍ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതി​​​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകളുടെ കണ്‍സോർട്യവും സിവില്‍ സപ്ലൈസ് കോർപറേഷനും കൃഷിവകുപ്പും ചേര്‍ന്നാണ്​ പദ്ധതി തയാറാക്കിയത്. നെല്ല്​ നല്‍കിയതി​​​െൻറ രസീത് ബാങ്കില്‍ ഏൽപിച്ചാല്‍ പണം അക്കൗണ്ടില്‍ എത്തുന്ന രീതിയിലാണ്​ ക്രമീകരണം. കര്‍ഷകര്‍ക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകളില്‍നിന്നുവരെ പണം ലഭിക്കും.  കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ ചേര്‍ത്തു ബാങ്കുകള്‍ക്കുള്ള പണം പിന്നീട് നല്‍കും. കഴിഞ്ഞ സീസണിൽ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എത്രയും വേഗം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmethran kayalvs sunil kumarrice saving
News Summary - rice saving methran kayal vs sunil kumar kerala news | madhyamam
Next Story