മഴയിൽ ബൈക്കിൽ സഞ്ചരിച്ച് സോപ്പ് തേച്ച് കുളി; യുവാക്കൾ പിടിയിൽ VIDEO
text_fieldsകൊല്ലം: മഴയിൽ ബൈക്കിൽ സഞ്ചരിച്ച് നടുറോഡിൽ സോപ്പ് തേച്ച് കുളിച്ച യുവാക്കൾ പൊലീസ് പിടിയിലായി. ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കനത്ത മഴക്കിടെ തിരക്കേറിയ ഭരണിക്കാവ് ടൗണിലൂടെയാണ് ഇവർ ദേഹത്ത് സോപ്പ് തേച്ച് അർധ നഗ്നരായി ബൈക്കോടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതോടെ, ശാസ്താംകോട്ട പൊലീസ് യുവാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. പിടിയിലായ ഇവരെ പിഴ ഈടാക്കി വിട്ടയച്ചു.
കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മഴ പെയ്തപ്പോൾ നനഞ്ഞ ടീഷർട്ട് അഴിച്ച് കുളിച്ചതാണെന്നും ഇത്രയും പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും യുവാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.