വിവരാവകാശ നിയമം: പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച നിലപാട് തുടരുന്നതായിരിക്കും നല്ലതെന്ന് കാനം
text_fieldsകൊച്ചി: വിവരാവകാശ നിയമത്തിെൻറ കാര്യത്തിൽ പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച നിലപാട് തുടരുന്നതായിരിക്കും ഇടതുപക്ഷത്തിന് നല്ലതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈ.എം.സി.എയുടെ നേതൃത്വത്തിൽ നടത്തിയ ‘വിവരാവകാശ നിയമം സാധ്യതകളും വെല്ലുവിളികളും’ ചർച്ച സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിഖ്യാതമായ പല കേസുകളും ഈ നിയമത്തിെൻറ ഫലമായി ഉയർന്നുവന്നതാണ്. ടു.ജി സ്പെക്ട്രം അഴിമതി മുതൽ ജെയ് ഷായുടെ കേസ് വരെയുള്ളവ ഇതിനുദാഹരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരാവകാശ നിയമം കൂടുതൽ ശക്തമാക്കാൻ പോരാടിയത് ഇടതുപക്ഷമാണ്. രാഷ്ട്രീയ പാർട്ടികളെ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആദ്യം മറുപടി നൽകിയത് സി.പി.െഎ ആണ്. സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെ നൽകുന്നതിന് അനുകൂലമാണ് സി.പി.െഎ എന്നാൽ, ചില കാര്യങ്ങളാൽ കമ്മിറ്റി റിപ്പോർട്ട് പോലുള്ളവ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിെൻറ കടന്നുവരവോടെ കർട്ടെൻറ പിറകിൽ എന്തും ചെയ്യാമെന്ന ഉദ്യോഗസ്ഥരുടെ രീതികൾക്ക് മാറ്റം വന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് ചീഫ് ഇൻഫർമേഷൻ കമീഷണർ വിൻസൻ എം.പോൾ പറഞ്ഞു.
വൈ.എം.സി.എ എറണാകുളം പ്രസിഡൻറ് തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. കേരള ആർ.ടി.ഐ അസോസിയേഷൻ പ്രസിഡൻറ് ഡി.ബി ബിനു, മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്, എൻ.നഗരേഷ്, കെ.എൻ.കെ നമ്പൂതിരി, ഡോ. മോഹൻ ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.