വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ വിവരാവകാശ കമീഷണർക്ക് അധികാരമില്ലെന്ന്
text_fieldsകൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അ ടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ വിവരാവകാശ കമീഷണർക്ക് അധി കാരമില്ലെന്ന് കാണിച്ച് ഹൈകോടതിയിൽ സത്യവാങ്മൂലം. സംസ്ഥാന വിവരാവകാശ കമീഷണർ മാരുടെ നിയമനം ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു നൽകിയ ഹരജിയിലാണ് ഈ സത്യവാങ്മൂലം.
തൃശൂർ അടാട്ട് പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ച വിവരാവകാശ പ്രവർത്തകന് രേഖകൾ കിട്ടാതെവന്നതോടെ നൽകിയ അപ്പീലിലെ നടപടികളുടെ ഭാഗമായാണ് വിവരാവകാശ കമീഷണർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പഞ്ചായത്തിലെ രേഖകൾ നശിപ്പിച്ചിട്ടുണ്ടെന്നും അഴിമതിയുള്ളതിനാലാണ് നശിപ്പിച്ചതെന്നും വിലയിരുത്തിയാണ് വിജിലൻസ് അന്വേഷണത്തിന് 2019 േമയ് 25ന് കമീഷൻ ഉത്തരവിട്ടത്.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്കും നിർദേശിച്ചു. എന്നാൽ, വിവരാവകാശ നിയമത്തിെൻറ സാധ്യതയും പരിമിതിയും അറിയാത്തതുകൊണ്ടാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് നടത്തിയ നിയമനങ്ങൾ തടയണമെന്നും ചിലർക്ക് മതിയായ യോഗ്യതയില്ലെന്നുമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിനു ഹരജി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.