നിയമക്കുരുക്ക് അഴിഞ്ഞിട്ടും വിവരാവകാശ കമീഷണർമാെര നിയമിക്കാതെ സർക്കാർ
text_fieldsെകാച്ചി: നിയമ നടപടികളുടെ കുരുക്കഴിഞ്ഞിട്ടും വിവരാവകാശ കമീഷണർമാരെ നിയമിക്കാതെ സർക്കാർ. 17,000 അപേക്ഷ കെട്ടിക്കിടക്കുേമ്പാഴും നിശ്ചലമായ കമീഷൻ പ്രവർത്തനം സജീവമാക്കാൻ സർക്കാർ നടപടിയുണ്ടാവുന്നില്ല. അഞ്ചുപേരെ വിവരാവകാശ കമീഷണർമാരായി നിയമിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ആഗസ്റ്റ് 30ന് റദ്ദാക്കിയതോടെ പുതിയ നിയമനത്തിന് വഴിയൊരുങ്ങിയിരുന്നു. ചെയർമാൻ മാത്രമാണ് ഇപ്പോഴും കമീഷനിലുള്ളത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്തുതന്നെ അപേക്ഷ ക്ഷണിച്ച് നിയമനത്തിന് ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. ചെയർമാനെ നിയമിച്ച് അഞ്ച് കമീഷണർമാരുടെ നിയമനത്തിന് ശിപാർശയും നൽകി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വന്നതിനാൽ നിയമനം നടന്നില്ല. പുതിയ സർക്കാർ അധികാരമേറ്റശേഷവും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ ഹൈകോടതിയിൽ ഹരജി നൽകി. ഒരുമാസത്തിനുള്ളിൽ നിയമനം നടത്താൻ 2016 സെപ്റ്റംബർ ഒമ്പതിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി. ഒരുവർഷത്തോളം കേസ് വൈകിയെങ്കിലും ചുരുക്കപ്പട്ടിക തയാറാക്കിയതിലെ അപാകത ചൂണ്ടിക്കാട്ടി അഞ്ചുപേരുടെയും നിയമന ശിപാർശ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
ചെയർമാനടക്കം ആറംഗങ്ങളാണ് സംസ്ഥാന വിവരാവകാശ കമീഷനിൽ വേണ്ടത്. ആവശ്യമെങ്കിൽ ഇത് പത്തുവരെയാകാം. പ്രത്യേക വിജ്ഞാപനത്തിലൂടെ അംഗസംഖ്യ കൂട്ടാൻ കോടതി മുമ്പാകെയുള്ള കേസുകൾ സർക്കാറിന് തടസ്സമായിരുന്നില്ല. കമീഷെൻറ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇത്തരം നടപടിക്ക് നിർദേശമുണ്ടായെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. കോടതി നടപടികൾ അവസാനിച്ചിട്ട് നിയമനമാകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്നതോടെ നിയമനത്തിന് സർക്കാറിന് മുന്നിലുണ്ടായിരുന്ന തടസ്സം നീങ്ങി. എന്നാൽ, കോടതി ഉത്തരവിറങ്ങി ഒരുമാസമായിട്ടും നിയമന നടപടികൾ സർക്കാർ ആലോചിച്ചിട്ടുേപാലുമില്ല.
കമീഷണർമാരുടെ കുറവുമൂലം അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കാനാവാത്ത അവസ്ഥ തുടരുകയാണ്. കെട്ടിക്കിടക്കുന്നവയിൽ കൂടുതലും അപ്പീൽ പെറ്റീഷനുകളാണ്. കംപ്ലയിൻറ് പെറ്റീഷൻ വിഭാഗത്തിെല അപേക്ഷകളും കൈകാര്യം ചെയ്യാനാവുന്നില്ല. അപേക്ഷകൾ കമീഷനിൽതന്നെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ വിവരം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴയിടുന്ന നടപടികളും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.