അഴിമതി കേസുകളും വിവരാവകാശ നിയമത്തിന് പുറത്ത്
text_fieldsകോഴിക്കോട്: മന്ത്രിസഭ തീരുമാനങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന വിവാദ തീരുമാനത്തിന് പിന്നാലെ പൊലീസിലെ ആഭ്യന്തര അഴിമതിയും വെളിപ്പെടുത്തേണ്ടതില്ലെന്ന വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ് വിവരാവകാശ നിയമം അട്ടിമറിക്കുന്നു.
സേനക്കുള്ളിലെ അഴിമതി തടയുന്നതിന് രൂപവത്കരിച്ച ഇേൻറണൽ വിജിലൻസ് ‘കോൺഫിഡൻഷ്യൽ’ വിഭാഗത്തിലായതിനാൽ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് രേഖാമൂലം മറുപടി നൽകിയാണ് ആഭ്യന്തര വകുപ്പ് പൊലീസുമായി ബന്ധെപ്പട്ട അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നത്. ക്രൈം എ.ഡി.ജി.പി എസ്. അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ െഎ.ജി, ഡി.െഎ.ജി, രണ്ട് എസ്.പിമാർ, മൂന്ന് ഡിവൈ.എസ്.പിമാർ എന്നിവർ അംഗങ്ങളായി 2009 ഫെബ്രുവരിയിൽ രൂപവത്കരിച്ച ഇേൻറണൽ വിജിലൻസ് സെല്ലിെന അക്ഷരാർഥത്തിൽ ‘കൂട്ടിലടച്ച തത്ത’യാക്കി. പൊലീസുകാരുടെ കൈക്കൂലി, അഴിമതി തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾ അറിയാതിരിക്കാനാണ് ഇതെന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകൾ, സര്‍ക്കിള്‍ ഓഫിസുകള്‍, സബ് ഡിവിഷന്‍ ഓഫിസുകള്‍, ഡി.ജി.പിയുടെ അധികാരപരിധിയിൽ വരുന്ന പൊലീസ് ഓഫിസുകളിലോ പൊതുസ്ഥലങ്ങളിലോ അഴിമതിയോ പണപ്പിരിവോ നടത്തിയാല്‍ പിടികൂടാനുള്ള അധികാരമാണ് സെല്ലിന് നൽകിയത്. കൃത്യനിര്‍വഹണത്തില്‍ അഴിമതി നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് മുന്നറിയിപ്പില്ലാതെ മിന്നൽ പരിശോധന നടത്താം.
എന്നാല്‍, സെല്‍ രൂപവത്കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യക്ഷമമായ നടപടി ഇല്ലാത്ത സാഹചര്യത്തിൽ എത്ര പരാതി ലഭിെച്ചന്നും എത്ര പരാതി രജിസ്റ്റര്‍ ചെയ്തതെന്നും ഏതൊക്കെ പരാതി തീർപ്പാക്കിയെന്നതും ഉള്‍പ്പെടെ 10 ചോദ്യങ്ങളുമായി അങ്ങാടിപ്പുറം തിരൂർക്കാട് സ്വദേശി അനിൽ ചെന്ത്രത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന മറുപടി നൽകിയത്. പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ വിഭാഗമാണ് ഇേൻറണൽ വിജിലൻസ് കൈകാര്യം ചെയ്യുന്നതെന്നും ഇൗ വിഭാഗത്തെ വിവരാവകാശ നിയമത്തിെൻറ പരിധിയിൽനിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് മറുപടി. ഇേൻറണൽ വിജിലൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രൈം എ.ഡി.ജി.പിയുമായി ബന്ധപ്പെട്ടതായതിനാൽ ലഭ്യമായ വിവരങ്ങൾ നേരിട്ട് നൽകാനായി അവിടേക്ക് കൈമാറിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. പരസ്യമായ നിയമലംഘനത്തിലൂടെ പൊലീസുമായി ബന്ധപ്പെട്ട അഴിമതികൾ മറച്ചുവെക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും അപ്പീൽ ഫയൽ ചെയ്യുമെന്നും അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.