സത്യം പറഞ്ഞാൽ വർഗീയ വാദിയാക്കുന്ന സ്ഥിതി -എ. വിജയരാഘവൻ
text_fieldsതാനൂർ: സത്യം പറഞ്ഞാൽ വർഗീയ വാദിയാക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയ രാഘവൻ. സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1921 മലബാർ കലാപ കാലത്ത് കോൺഗ്രസ് വഞ്ചനയുടെ ഫലമാണ് മലപ്പുറം മത സാമുദായിക ബോധത്തിലേക്ക് പോയത്. മാപ്പിളമാരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുകയും മനുഷ്യത്വത്തിന്റെ വെളിച്ചമാകുകയും ചെയ്ത ഇ.എം.എസിനെ വർഗീയ വാദിയായി ചിത്രീകരിച്ചിരുന്നു. മുസ്‍ലിം ലീഗിന്റെ മുഖപത്രത്തിലാണ് ഇ.എം.എസിനെ വർഗീയ വാദിയായി ചിത്രീകരിച്ച് ലേഖനപരമ്പര വന്നത്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുമിപ്പിക്കുന്ന പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്. വലതുപക്ഷം എല്ലാവരെയും വർഗീയവൽക്കരിക്കുകയാണ്. കോൺഗ്രസ് വർഗീയതക്ക് കീഴടങ്ങി. വി. ഡി. സതീശനും കെ. സുധാകരനും കോൺഗ്രസിനെ പണയം വെച്ചു. ഹിന്ദുത്വ വർഗീയതയോട് കോൺഗ്രസിന് വിരോധമില്ല. അങ്ങനെയാണ് തൃശൂരിൽ ബി.ജെ.പി ജയിക്കുന്നത്. ചില ക്രിസ്തീയ സംഘടനകളും പിന്തുണച്ചു -വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.