ഉദ്യോഗസ്ഥ ഭൂമിതട്ടിപ്പ് ഒളിപ്പിക്കാൻ വിവരാവകാശം നിഷേധിക്കുന്നു
text_fieldsതിരുവനന്തപുരം: ഭൂമിതട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥെൻറ പങ്ക് മൂടിവെക്കാൻ വിവരാവകാശനിയമം അനുസരിച്ച് വിവരങ്ങൾ നൽകുന്നതിന് തടയിടുെന്നന്ന് ആക്ഷേപം. റവന്യൂ-നിയമ വകുപ്പുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അപ്പീൽ അധികാരികളുമാണ് ആറുമാസമായി വിവരം നൽകാത്തത്.
ഇക്കാര്യം കാണിച്ച് സംസ്ഥാന വിവരാവകാശ കമീഷന് രണ്ടാം അപ്പീൽ നൽകിയിട്ടും ഹിയറിങ്ങിന് വിളിച്ചിട്ടില്ല. പേരൂർക്കട വില്ലേജിൽ ഭൂമാഫിയ കൈയേറിയ ക്വാറി ഉൾപ്പെടെ അേഞ്ചക്കർ ഭൂമി മാഫിയക്ക് തിരികെനൽകാനുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യെൻറ നടപടി സംബന്ധിച്ച വിവരങ്ങൾ ലഭിക്കാനാണ് പേട്ട സ്വദേശി എസ്.എസ്. കിഷോർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
സർവേ വിജിലൻസ് റിപ്പോർട്ട് പ്രകാരം പോബ്സ് ഗ്രാനൈറ്റ്സ് കൈവശംെവച്ച അേഞ്ചക്കർ പുറമ്പോക്കിലെ പോക്കുവരവ് റദ്ദാക്കാനുള്ള ജോയൻറ് ഡയറക്ടറുടെ ഉത്തരവിൽ പി.എച്ച്. കുര്യൻ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 13ന് സർവേ വിജിലൻസ് റിപ്പോർട്ടിനും ജോയൻറ് ഡയറക്ടറുടെ ഉത്തരവിനുമെതിരെ പോബ്സിലെ ജോസഫ് ജേക്കബ് നൽകിയ റിവിഷൻ പെറ്റീഷൻ പകർപ്പിനും മറ്റുമായി റവന്യൂ (ഇ) വകുപ്പിലെ സ്റ്റേറ്റ് വിവരാവകാശ ഓഫിസർക്ക് അപേക്ഷനൽകി.
മാർച്ച് എട്ടിന് ലഭിച്ച മറുപടിയിൽ, ഫയൽ ഫെബ്രുവരി 15 മുതൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈവശമാണെന്നാണ് പറഞ്ഞത്. ഫയൽ എവിടെയാണോ ഉള്ളത് അവിടേക്ക് അപേക്ഷ കൈമാറണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഫയലിെൻറ കോപ്പി ലഭിക്കാത്തതിനാൽ മാർച്ച് 20ന് റവന്യൂ സ്പെഷൽ സെക്രട്ടറിയും അപ്പീൽ അതോറിറ്റിയുമായ കെ.എസ്. ഷീലക്ക് അപ്പീൽ നൽകി. അതിന് മാർച്ച് 25ന് ലഭിച്ച മറുപടിയിൽ ഫയൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പക്കൽനിന്ന് നിയമവകുപ്പിലേക്ക് കൈമാറിയെന്നാണ് പറഞ്ഞത്.
മേയ് 23ന് നിയമവകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടി ആവശ്യപ്പെട്ട രേഖയുടെ കോപ്പി റവന്യൂ വകുപ്പിൽനിന്ന് അഭിപ്രായം അറിയാൻ നൽകിയിട്ടുള്ള ഫയലിൽ ഉൾപ്പെട്ടതിനാൽ ഇപ്പോൾ നൽകാൻ നിർവാഹമില്ലെന്നായിരുന്നു. ഫയൽ അഭിപ്രായസഹിതം കൈമാറുമ്പോൾ നിങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് കൈപ്പറ്റാം. അപ്പീൽ അധികാരിയായ നിയമവകുപ്പ് സ്പെഷൽ സെക്രട്ടറിയെ സമീപിക്കാമെന്നും സൂചിപ്പിച്ചു. അതനുസരിച്ച് അപ്പീൽ നൽകിയെങ്കിലും അത് സ്വീകരിക്കാതെ മടക്കി. സംസ്ഥാന വിവരാവകാശ കമീഷണർക്ക് രണ്ടാം അപ്പീൽ നൽകിയെങ്കിലും മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.