റിഹാറ്റ് നിലമ്പൂര്‍: പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു
text_fieldsഎടക്കര: 'റിഹാറ്റ് നിലമ്പൂര്‍' പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ചാത്തംമുണ്ടയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റവും അര്‍ഹതപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പരസ്പര സഹകരണത്തോടെ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വീടുകള്‍ ഗുണഭോക്താക്കളുടെ ഔദാര്യമല്ല അവകാശമാണെന്നും ആത്മാഭിമാനത്തോടെ അന്തസ്സുയര്‍ത്തി ജീവിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ടി. ആരിഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. വില്ലേജിന്റെ ഭാഗമായുള്ള കമ്യൂണിറ്റി സെന്റര്‍ പി.വി. അന്‍വര്‍ എം.എല്‍.എയും കുടിവെള്ള പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടവും ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി വില്ലേജ് നിര്‍മാണം പൂര്‍ത്തിയാക്കിയ റാഹില്‍ ബില്‍ഡേഴ്‌സ് എം.ഡി ഷമീര്‍ നാരോക്കാവ്, ടെക്‌നിക്കല്‍ അഡ്വൈസര്‍ അയ്യൂബ് തിരൂര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എം.ഐ. അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. വില്ലേജിലെ റോഡ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.
പോത്തുകല്ലില്‍ പുതുതായി നിര്‍മിക്കുന്ന പീപ്പിള്‍സ് വില്ലേജ് പദ്ധതിരേഖ സമര്‍പ്പണം ഇംപെക്‌സ് മാനേജിങ് ഡയറക്ടര്‍ സി. നുവൈസ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സഫിയ അലിക്ക് നല്‍കി നിര്‍വഹിച്ചു. ബിള്‍ഡോവ വെഞ്ചേഴ്‌സ്, കോഎര്‍ത്ത് ഇനിഷ്യേറ്റിവ് എന്നിവക്കുള്ള ഉപഹാരം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി സമര്‍പ്പിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ബഷീര്‍, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, സംസ്ഥാന മദ്യനിരോധന സമിതി വൈസ് പ്രസിഡന്റ് ഫാ. മാത്യുസ് വട്ടിയാനിക്കല്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറി സലിം എടക്കര, നജാത്തുല്‍ അനാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ സി.എച്ച്. അലി ശാക്കിര്‍, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് പി. ഫാത്തിമ എന്നിവര്‍ ആശംസ നേര്‍ന്നു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലിം മമ്പാട് സ്വാഗതവും ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അലി കരക്കാപറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.