Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേങ്കുറുശ്ശി ദുരഭിമാന...

തേങ്കുറുശ്ശി ദുരഭിമാന കൊല: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
തേങ്കുറുശ്ശി ദുരഭിമാന കൊല: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
cancel

കു​ഴ​ൽ​മ​ന്ദം: ജാ​തി മാ​റി വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള ദു​ര​ഭി​മാ​ന​ത്താ​ൽ ഭാ​ര്യ​യു​ടെ പി​താ​വും അ​മ്മാ​വ​നും ചേ​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച്, പാ​ല​ക്കാ​ട് ജി​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കൊ​ല്ല​ത്ത​റ​യി​ൽ ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷി​നെ​ (അ​പ്പു-27) 2020 ഡി​സം​ബ​ർ 25ന് ​മാ​നാം​കു​ള​മ്പി​ൽ കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണി​ത്. അ​നീ​ഷി​െൻറ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ സു​രേ​ഷ് (45) ഒ​ന്നാം​പ്ര​തി​യും ഹ​രി​ത​യു​ടെ അ​ച്ഛ​ൻ ഇ​ല​മ​ന്ദം കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43) ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഗൂ​ഢാ​ലോ​ച​ന​യെ തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് ഇ​തി​ലു​ള്ള​ത്. ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ക​ളെ ജാ​തി​യി​ലും സ​മ്പ​ത്തി​ലും താ​ഴ്ന്ന യു​വാ​വ് വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​വും പ​ക​യു​മാ​ണ് കെ‍ാ​ല​ക്ക്​ പി​ന്നി​ലെ​ന്ന്​ പൊ​ലീ​സ്​​ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യി​ൽ നി​ന്ന്​ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന് 90 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thenkurissi murder
News Summary - rime branch files chargesheet on thenkurissi Murder Case
Next Story