കലഹം യൂത്ത് കോൺഗ്രസിലും; ഷാഫിയെ വിശ്വസിക്കാതെ ഗ്രൂപ്പുകൾ
text_fieldsതിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ അസ്വസ്ഥതകൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസിലും പോര്. സംസ്ഥാന വക്താക്കളുടെ നിയമനവുമായി ബന്ധെപ്പട്ടാണ് തർക്കം. തിരുവഞ്ചൂർ രാധാകൃഷ്ണെൻറ മകൻ അർജുൻ ഉൾപ്പെടെ അഞ്ചുപേരെയാണ് വക്താക്കളായി ദേശീയനേതൃത്വം നിയമിച്ചത്. സംഘടനാപ്രവർത്തനം നടത്തുന്നവരെ പരിഗണിക്കാതെ നേതാക്കളുടെ മക്കളെ കെട്ടിയിറക്കുന്നതിനെതിരെ പ്രതിഷേധം കത്തിപ്പടർന്നതിന് പിന്നാലെ നിയമനം ദേശീയനേതൃത്വം അടിയന്തരമായി മരവിപ്പിച്ചു. എങ്കിലും സംഘടനയിലെ എ, െഎ വിഭാഗങ്ങൾ സംയുക്തമായി പരാതിയുമായി ദേശീയനേതൃത്വത്തെ സമീപിക്കും.
അർജുനും തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ് നീതു ഉഷയും ഒഴികെ വക്താക്കളായി നിയമിതരായ മറ്റ് മൂന്നുപേരെ സംസ്ഥാന നേതാക്കൾക്ക് പോലും അറിയില്ലായിരുന്നു. അതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിൽ വിമർശനം ഉയർന്നു. രാഷ്ട്രീയരംഗത്തോ യൂത്ത്കോൺഗ്രസ് പ്രവർത്തനത്തിലോ ഇല്ലാത്ത അർജുന് സ്ഥാനം നൽകിയത് അപമാനകരമാണെന്നും നേതാക്കൾ വിമർശനം ഉയർത്തി. വിവാദമായതോടെ താൻ അറിയാതെയാണ് പ്രഖ്യാപനമെന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ ഒൗദ്യോഗിക വാട്സ്ആപ്പിൽ വിശദീകരിച്ചു. തുടർന്ന് അതിെനച്ചൊല്ലിയായി വിവാദം. സംസ്ഥാന പ്രസിഡൻറ് അറിയാതെ എങ്ങനെയാണ് പ്രഖ്യാപനമെന്ന ചോദ്യവുമായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ രംഗത്തുവന്നു.
അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടുത്തിടെ എ ഗ്രൂപ്പിൽ നിന്ന് അകന്നതിന് പിന്നാലെ മകൻ അർജുന് സ്ഥാനം നൽകിയത് ഗ്രൂപ് ഉപേക്ഷിച്ചതിനുള്ള പ്രതിഫലമാണെന്നാണ് സംസാരം. ഇതിന് പിന്നിൽ എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ ആണെന്നും ഷാഫി പറമ്പിലിെൻറ അറിവോടെയാണ് ഇൗ നീക്കമെന്നും അവർ വിശ്വസിക്കുന്നു. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ നിർേദശം ലംഘിച്ച് വി.ഡി. സതീശന് വേണ്ടി വാദിച്ചതിെൻറ പേരിൽ സ്വന്തം ഗ്രൂപ്പിൽ നിന്നുതന്നെ ഷാഫിക്ക് എതിർപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.