കണ്ണൂർ സി.പി.എമ്മിൽ നടക്കുന്നത് കലാപം; ഭീകര സത്യങ്ങൾ മറച്ചുവെക്കാൻ ഇരുമ്പ് ചട്ടക്കൂട് ഉപയോഗിക്കുന്നു -കെ. സുധാകരന്‍
text_fieldsകണ്ണൂര്‍: കണ്ണൂർ സി.പി.എമ്മിൽ നടക്കുന്നത് കലാപമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. പി. ജയരാജനെ ഒറ്റപ്പെടുത്തുന്നത് സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണ്. ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.
ഭീകരമായ സത്യങ്ങൾ മറച്ചുവെക്കാൻ പാർട്ടിയുടെ ഇരുമ്പ് ചട്ടകൂട് ഉപയോഗിക്കുകയാണ്. അതൊക്കെ താളം തെറ്റുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. സി.പി.എമ്മിൽ ഉള്ളവർ തന്നെ ആ പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പി. ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യു.ഡി.എഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കും. ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം പി. ജയരാജന്‍ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഈ വിഷയത്തിലെ കലാപം സി.പി.എമ്മിൽ നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഡോളർ കടത്ത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. കേസിന്‍റെ അന്വേഷണം മനഃപൂർവം വൈകുന്നതിനെ കുറിച്ച് യു.ഡി.എഫ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഒളിച്ചുവെക്കാനും മറച്ചുവെക്കാനും ഒന്നുമില്ലാത്തവരാണ് യു.ഡി.എഫുകാർ. തങ്ങളിലുള്ള കുറ്റങ്ങൾ തങ്ങൾ തന്നെ പരസ്പരം പറഞ്ഞ് മാധ്യമങ്ങളെ അറിയിക്കും. യു.ഡി.എഫിന് യാതൊരു ഭയപ്പാടുമില്ല. തെറ്റുകൾ തുറന്നു സമ്മതിക്കാൻ യു.ഡി.എഫിന് മടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രണ്ട് തവണ തോറ്റവർക്ക് തെരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന വ്യവസ്ഥയിൽ ഇളവുണ്ടാകും. സ്ഥാനാർഥി പട്ടിക മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കും. മുസ് ലിം ലീഗിലെ കെ.എം. ഷാജി സിറ്റിങ് മണ്ഡലമായ അഴീകോട് തന്നെ മത്സരിക്കും. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ഷാജി വിജയിക്കും. ഉറാപ്പാണ് എല്‍.ഡി.എഫ് എന്നാണ് പറയുന്നത്. എൽ.ഡി.എഫിന് ജയിലാണ് ഉറപ്പുള്ളതെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ആരും തന്നോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എന്നാല്‍, അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഈ വിഷയം കടന്നു വരാറുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.