മാല പൊട്ടിച്ച് ഓടുന്നതിനിടെ റിപ്പർ സുരേന്ദ്രനെ നാട്ടുകാർ പിടികൂടി
text_fieldsആലത്തൂർ: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ പിടിയിലായി. ആലത്തൂർ എരിമയൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച് ഓടുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.
ആലത്തൂരിൽ താമസിക്കുന്ന 60 വയസ്സുള്ള നിർമലയുടെ വീട്ടിൽ ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഇവരുടെ ഭർത്താവ് വീട്ടിൽനിന്ന് പുറത്തുപോയ ഉടൻ നിർമലയെ തള്ളിത്താഴെയിട്ട് മാല പൊട്ടിച്ച് ഓടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
പരിക്കേറ്റ നിർമലയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.