ഋഷിരാജ് സിങ്ങിനെതിരെ വ്യാജ പ്രചാരണം; ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsതിരുവല്ല: എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പെങ്കടുത്തെന്ന് ഫേ സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസിൽ ബി.ജെ.പി നേതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി തിരുവല്ല ടൗൺ കമ്മിറ്റി ഭാരവാഹി തിരുമൂലപുരം പൂർണിമ വീട്ടിൽ ജെ. ജയൻ (42) ആണ് അറസ്റ്റിലായത്. തിരുവല്ല എസ്.െഎ പി.ആർ. സന്തോഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം തിരുമൂലപുരത്തെ വീട്ടിൽനിന്നാണ് പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ജയനെ ജാമ്യത്തിൽവിട്ടു. വ്യാജ പ്രചാരണത്തെതുടർന്ന് ഋഷിരാജ് സിങ് പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.