ജയിൽവകുപ്പ് ‘ശുദ്ധീകരിക്കാൻ’ ഋഷിരാജ് സിങ്: 150 ഒാളം പേരെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: ജയിൽവകുപ്പിൽ ശുദ്ധികലശത്തിെൻറ ഭാഗമായി ഉദ്യോഗസ്ഥരെ കൂട്ടത് തോടെ സ്ഥലംമാറ്റി ഡി.ജി.പി ഋഷിരാജ് സിങ്. ഭരണപക്ഷ സംഘടനാനേതാക്കളുൾപ്പെടെ സ്ഥലംമാ റ്റപ്പെട്ടവരിലുൾപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധവും ശക്തമായി. ജയിലുകളിലെ നിയ മവിരുദ്ധപ്രവർത്തനത്തിന് കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ ഉദ് യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുെന്നന്നാണ് ജീവനക്കാരുടെ ആേരാപണം.
ഒരാഴ്ചക്കിടെ പലഘട്ടമായി നൂറ്റമ്പതിലേറെ ജീവനക്കാരെയാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് സ്ഥലം മാറ്റിയത്.
ഭരണപക്ഷാനുകൂല സംഘടനകളുടെ നേതാക്കളിൽ ചിലരെയും സ്ഥലംമാറ്റിയതിലുള്ള പ്രതിഷേധം സി.പി.എം നേതൃത്വത്തെയും ജീവനക്കാർ അറിയിച്ചിട്ടുണ്ട്. മുൻധാരണയുടെ അടിസ്ഥാനത്തിൽ കാടടച്ച് വെടിെവക്കുകയാണ് ജയിൽവകുപ്പ് മേധാവി ചെയ്യുന്നതെന്നും സ്കൂളുകൾ തുറന്ന് മാസങ്ങൾ മാത്രമായ സാഹചര്യത്തിൽ പുറപ്പെടുവിച്ചിട്ടുള്ള ഇൗ സ്ഥലംമാറ്റം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഋഷിരാജ് സിങ് ജയിൽവകുപ്പ് മേധാവിയായ ശേഷം വ്യാപക പരിശോധനയാണ് സംസ്ഥാനത്തെ ജയിലുകളിൽ നടത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ തുടങ്ങിയ മിന്നൽപരിശോധന പിന്നീട് കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും നടന്നു. വ്യാപകമായി മൊബൈൽ ഫോണുകളും കഞ്ചാവ് പൊതികളും ജയിലുകളിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവുമധികം ക്രമേക്കടുകൾ കണ്ടെത്തിയത്.
അതിെൻറ അടിസ്ഥാനത്തിൽ ഏറ്റവുമധികം ജീവനക്കാരെ സ്ഥലംമാറ്റിയതും ഇൗ ജയിലിൽനിന്നാണ്. 50 ഒാളം ജീവനക്കാരെയാണ് ഇവിടെനിന്ന് മാറ്റിയത്. എന്നാൽ, ഇത്തരത്തിൽ സ്ഥലംമാറ്റപ്പെട്ടവരിൽ ജയിലുകളിലെ തെറ്റായ പ്രവണതകളെ എതിർത്ത ഉദ്യോഗസ്ഥരുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ സ്ഥലംമാറ്റുകയും താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ തുടരുന്നതെന്ന് ജീവനക്കാർ പറയുന്നു. നിലവിൽതന്നെ 400 ലധികം ജീവനക്കാരുടെ കുറവുണ്ട്.
അതിനിടെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകകൂടി ചെയ്താൽ അത് ജയിലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഋഷിരാജ് സിങ്ങിന് അധികാരം നൽകിയതാണ് ശക്തമായ നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.