അർബുദത്തെ തോൽപിച്ച് സൈക്കിളിൽ കൊച്ചിയിൽനിന്ന് ലഡാക്കിലേക്ക് റിതിൻ
text_fieldsപള്ളുരുത്തി: നിശ്ചയദാർഢ്യം മുറുകെപ്പിടിച്ച് അർബുദ രോഗത്തെ തോൽപിച്ച കരുത്തുമായി പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി രോഗബാധിതർക്ക് ആത്മധൈര്യം പകർന്ന് കൊച്ചിയിൽനിന്ന് ലഡാക്കിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ചു. 'സ്റ്റേ സ്ട്രോങ് ലെറ്റസ് ബ്രേക്ക് കാൻസർ' സന്ദേശ വാചകവുമായി റിതിൻ ഹാരിസിെൻറ (23) സൈക്കിൾ യാത്ര പള്ളുരുത്തിയിൽ ഹൈബി ഈഡൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചക്കച്ചാംപറമ്പിൽ ഹാരിസ്-ആബിദ ദമ്പതികളുടെ മകനായ റിതിൻ രോഗം ബാധിച്ചപ്പോഴും മുറിയിൽ ഒതുങ്ങി കൂടാൻ തയാറല്ലായിരുന്നു. സാമൂഹിക രംഗത്ത് സജീവമായ റിതിനു മുന്നിൽ ഒടുവിൽ രോഗം തോറ്റു പിന്മാറി.
'ഭയമല്ല വേണ്ടത് പൊരുതാനുള്ള ശേഷിയാണ് വേണ്ടതെന്നാണ്' റിതിെൻറ പക്ഷം.
ആ സന്ദേശമാണ് രാജ്യം മുഴുവൻ എത്തിക്കാൻ 35-40 ദിവസം നീളുന്ന ഈ ഒറ്റക്കുള്ള സൈക്കിൾ യാത്ര. വി.എ. ആഷിഖ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത് ആശംസയർപ്പിച്ചു. സുഹൃത്തുക്കളായ കെ.ഐ. അക്ബർ, പി.ഡി. അജീഷ്, സുധീർ ഉമ്മർ, സി.ടി. റഫീഖ്, സി.എച്ച്. മുഹമ്മദാലി, പി.ഡി. അജീഷ്, കെ.എച്ച്. അബ്ദുന്നാസർ, അമീർ അലി, പി.കെ. നൗഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.