നദികളുടെ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരുമെന്നും നദീതട അതോറിറ്റി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതോറിറ്റിക്ക് കീഴിൽ വിവിധ നദീതട സംരക്ഷണ ബോർഡുകളും വരും. 2013ൽ നദികൾ മാലിനമാകുന്നത് തടയാൻ ലക്ഷ്യമിട്ട് ബിൽ കൊണ്ടു വന്നെങ്കിലും അത് റദ്ദായി. ഇൗ ബില്ലാണ് വീണ്ടും അവതരിപ്പിക്കുക. പൊതുവായി അതോറിറ്റിയും ഒാരോ നദികൾക്കും ബോർഡുകളും വരുമെന്നും നിയമസഭയിൽ എസ്. ശർമയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജല ഒാഡിറ്റ് നടത്തണമെന്ന ആവശ്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നദികൾ മലിനമാകുന്നത് തടയാനും നീരൊഴുക്ക് ഉറപ്പാക്കാനും നടപടിയെടുക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കും. സംയോജിത നദീതട സംരക്ഷണ പദ്ധതികളുമുണ്ടാകും. പെരിയാർ, വേമ്പനാട് കായൽ, ഭാരതപ്പുഴ എന്നിവയുടെ സംരക്ഷണത്തിന് നിതി ആയോഗ് പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന നിതി ആയോഗ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. ശുദ്ധീകരണമാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.