പുഴകളും തോടുകളും വറ്റുന്നു; നാട്ടിലെങ്ങും കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsപുൽപള്ളി: വരൾച്ചയിൽ പുഴകളും തോടുകളും വറ്റാൻ തുടങ്ങി. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കന്നാരം പുഴയിലും കടമാൻ തോട്ടിലും നീരൊഴുക്ക് മിക്കയിടങ്ങളിലും നിലച്ചു.
പനമരം, മാനന്തവാടി പുഴകൾ സന്ധിക്കുന്ന കൂടൽക്കടവിലും വെള്ളത്തിെൻറ അളവ് കുറഞ്ഞു. കബനി നദിയുടെ പലഭാഗങ്ങളിലും പാറക്കെട്ടുകൾ കണ്ടുതുടങ്ങി. ഏറെ വീതിയിൽ ഒഴുകിയിരുന്ന ചേകാടി പുഴ വറ്റുകയാണ്. മിക്കയിടങ്ങളിലും നടന്നുകയറാം. ഇനിയുള്ള രണ്ടുമൂന്ന് മാസം കൊടും വരൾച്ചയുടെ കാലമാണ്. നാട്ടിലെങ്ങും കുടിവെള്ളക്ഷാമവും രൂക്ഷമായി.
കഴിഞ്ഞ വർഷകാലത്ത് കാര്യമായ മഴ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ലഭിച്ചിരുന്നില്ല. ഇതും ജലക്ഷാമത്തിന് കാരണമാണ്. തോടുകളിലും പുഴകളിലുമെല്ലാം തടയണകൾ കെട്ടി വെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.