ഹാരിസൺസ് വിറ്റ ഭൂമിക്ക് കരം സ്വീകരിച്ചത് നിയമലംഘനം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ജനുവരി അഞ്ചിന് തെന്മലയിലെ റിയ എസ്റ്റേറ്റിെൻറ കൈവശമുള് ള 206 ഏക്കർ ഭൂമിയുടെ നികുതി തെന്മല വില്ലേജ് ഓഫിസര്‍ സ്വീകരിച്ചത് നടപടിക്രമങ്ങൾ ലംഘ ിച്ച്. റിയ റിസോർട്ടിെൻറ കരം സ്വീകരിക്കണമെന്ന് എ.ജി നിയമോപദേശം നൽകിയാലും റവന്യൂ വ കുപ്പും സർക്കാറുമാണ് തുടർനടപടി സ്വീകരിക്കേണ്ടത്. നിയമോപദേശം തള്ളാനും മറ്റ് നട പടികൾ സ്വീകരിക്കാനും സർക്കാറിനാണ് അധികാരം. ഇക്കാര്യത്തിൽ കലക്ടർ തിടുക്കപ്പെട് ട് കരം സ്വീകരിക്കാൻ നിർദേശം നൽകിയതിൽ ദുരൂഹതയുണ്ട്. റവന്യൂവകുപ്പിലെ ഉന്നതരും ഇ ത് ശരിെവക്കുന്നു.
മാധ്യമങ്ങളോട് കലക്ടർ പറഞ്ഞത് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയെന്നാണ്. എന്നാൽ, അഡ്വക്കറ്റ് ജനറലിെൻറ ഓഫിസിൽനിന്ന് കലക്ടർക്ക് സ്വാഭാവികമായി നിയമോപദേശം നൽകാറില്ല. എ.ജി നിയമോപദേശം നൽകുന്നത് റവന്യൂ വകുപ്പിനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു വ്യാഴവട്ടമായി തുടരുന്ന വിവാദമാണ് ഹാരിസൺ ഭൂമിയുടേത്. സ്പെഷൽ ഓഫിസർ എ.ജി. രാജമാണിക്യം കലക്ടർമാർക്ക് വിഷയത്തിൽ പലതവണ നിർദേശങ്ങൾ നൽകിയിരുന്നു. അതിനാൽ സർക്കാർതലത്തിൽ ആലോചിക്കാതെ കലക്ടർ നടപടി സ്വീകരിച്ചത് സുതാര്യമല്ലെന്ന് വിലയിരുത്തപ്പെടുന്നു. റവന്യൂ രേഖകളിൽ പേരുചേർത്ത് നികുതി സ്വീകരിച്ചാൽ കേരള ഭൂസംരക്ഷണ നിയമപ്രകാരം അത് സർക്കാർ ഭൂമിയുടെ നിർവചനത്തിൽ വരില്ല. അതിനാൽ റിയ റിസോർട്സിന് ഭൂനികുതി അടച്ച രസീത് നൽകിയാൽ സിവിൽ കോടതിയിൽ അവർക്ക് ഉടമസ്ഥത സ്ഥാപിച്ചെടുക്കാൻ വഴിയൊരുക്കും.
നിലവിൽ ഹാരിസൺസിനും റിയക്കും ഭൂമിയിൽ ഉടമസ്ഥതയില്ല. കലക്ടർ അവർക്ക് അടിസ്ഥാനരേഖയുണ്ടാക്കിക്കൊടുക്കാനാണ് ഭൂനികുതി അടയ്ക്കാൻ അനുമതി നൽകിയത്. സിവിൽ കോടതിയിൽ ഉടമസ്ഥത തെളിയിക്കാൻ സർക്കാറിന് കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കാം. ആ വഴി അടയ്ക്കുകയാണ് കലക്ടറുടെ നടപടി.
റിയ എസ്റ്റേറ്റിെൻറ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് ഹൈകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ കരം അടയ്ക്കുന്നതിന് ഉത്തരവിെൻറ കരട് സമർപ്പിച്ചെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതിനാൽ അത് മാറ്റിവെച്ചു. ഹാരിസൺസിന് അനുകൂലമായി ഉത്തരവിറക്കുന്നതിന് വൻ സമ്മർദം നിലവിലിരിക്കെയാണ് തെന്മല വില്ലേജിൽ അട്ടിമറി നടന്നത്. നികുതി സ്വീകരിച്ചതിന് പിന്നാലെ ഭൂമിയില്‍നിന്ന് മരം മുറിയും വന്‍തോതില്‍ ആരംഭിച്ചു.
മന്ത്രി കലക്ടറോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: ഹാരിസൺസ് വിറ്റ റിയ എസ്റ്റേറ്റ് ഭൂമിക്ക് കരം സ്വീകരിച്ച നടപടിയിൽ കൊല്ലം കലക്ടറോട് മന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കരം അടച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കരം സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.