റിയ റിസോർട്സിന് പതിച്ചുനൽകിയതും വനഭൂമി; തെളിവുകൾ പുറത്ത്
text_fieldsപത്തനംതിട്ട: തെന്മല വില്ലേജിൽ റിയ റിസോർട്സിനു പതിച്ചുനൽകിയ 206.51 ഏക്കറും വനഭൂമി. ആര്യങ്കാവിൽ 382 ഏക്കർ വനഭൂമി പതിച്ചുനൽകിയതിനു പിന്നാലെയാണ് റിയക്ക് നൽകിയതും വ നഭൂമിയെന്ന രേഖകൾ പുറത്തുവന്നത്. പഴയ പത്തനാപുരം താലൂക്കിൽപെടുന്ന സർവേ നമ്പർ 1/1 മ ുതൽ 1/34വരെ 84.880 ഹെക്ടറും 2/5ൽ 02.330 ഹെക്ടറും വനഭൂമിയാണെന്നും ഇത് അതത് ഭൂമികളുടെ തണ്ടപ്പ േരിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്ലാേൻറഷൻസ് വർക്കഴ്സ് യൂനിയൻ (െഎ.എൻ.ടി.യു .സി) സംസ്ഥാന പ്രസിഡൻറ് സി.ആർ. നജീബ് നൽകിയ വിവരാവകാശ അപേക്ഷക്ക് തഹസിൽദാർ നൽകിയ മറുപടിയിൽ പറയുന്നു.
സർവേ നമ്പർ 0/1 മുതൽ 2/11വരെ സർവേ നമ്പറുകളിൽപെട്ട ഭൂമിയാണ് റിയക്ക് പതിച്ചു നൽകിയത്. സർവേ നമ്പറുകൾ 1/2ൽ 05.29 ഹെക്ടർ, 1/3Aൽ 17.05 ഹെക്ടർ, 2/4ൽ 15.77 ഹെക്ടർ, 2/5ൽ11 ഹെക്ടർ, എന്നിങ്ങനെയാണ് വില്ലേജ് ഒാഫിസർ കരം സ്വീകരിച്ചിരിക്കുന്നത്. ഇതിൽനിന്ന് റിയക്ക് നൽകിയതും വനഭൂമിയാണെന്ന് വ്യക്തമാകുകയാണ്. 2011ൽ നൽകിയ വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് പത്തനാപുരം തഹസിൽദാർ ഇൗ ഭൂമികൾ വനഭൂമിയാണെന്ന് പറഞ്ഞിരിക്കുന്നത്.
പിന്നീടാണ് ഇൗ സർവേ നമ്പറുകൾ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല വില്ലേജുകൾ 2013ലാണ് പുനലൂർ താലൂക്കിലേക്ക് മാറ്റിയത്. 1988 ജൂലൈ രണ്ടിനിറങ്ങിയ ബി. രണ്ട് -1896/88 നമ്പർ ഉത്തരവ് പ്രകാരമാണ് സർവേ നമ്പർ 1/1 മുതൽ 1/34വരെ 84.880 ഹെക്ടറും 2/5ൽ 02.330 ഹെക്ടറും നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിക്കുകയും സർക്കാർ തിരിച്ചെടുക്കുകയും വില്ലേജ് രേഖയായ തണ്ടപ്പേരിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തതെന്നും തഹസിൽദാർ മറുപടിയിൽ പറയുന്നു.
ആര്യങ്കാവ് വില്ലേജിൽ പ്രിയ എസ്റ്റേറ്റിെൻറ ൈകവശമുള്ള 382 ഏക്കർ വനഭൂമിക്ക് കരം സ്വീകരിച്ചത് വിവാദമാകുകയും കരം സ്വീകരിച്ച വില്ലേജ് ഒാഫിസർക്കെതിരെ നടപടിക്ക് റവന്യൂ വകുപ്പ് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെയാണ് റിയയിൽനിന്ന് കരം സ്വീകരിച്ചതും വനഭൂമിക്കാണെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. റിയയുടെ ഭൂമി അളക്കാൻ ഉപയോഗിച്ചത് ലിത്തോമാപ്പ് ആണെന്ന് വില്ലേജ് ഒാഫിസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇൗ ലിത്തോമാപ്പ് വ്യാജമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാണ്. 206.51 ഏക്കർ ഏതെല്ലാം സർവേ നമ്പറുകളിൽപെടുന്നു എന്ന് ആധാരത്തിൽ വ്യക്തമാക്കിയിട്ടില്ല.
എന്നിട്ടും വില്ലേജ് ഒാഫിസർ തന്നിഷ്ടപ്രകാരം സർവേ നമ്പറുകൾ രേഖപ്പെടുത്തി ഭൂമിക്ക് കരം സ്വീകരിക്കുകയായിരുന്നു. കലക്ടറുറെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്നാണ് അവരുടെ മറുപടി. 2006 ഫെബ്രുവരി 22ന് എൽ.എസ്-40703/2016 ഉത്തരവ് പ്രകാരം സർക്കാർ ഏറ്റെടുത്തതാണ് റിയയുടെ ഭൂമിയെന്നും നജീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.