റിയാദ് ലുലുവിൽ പണം തിരിമറി നടത്തി കടന്ന ജീവനക്കാരൻ പിടിയിൽ
text_fieldsകഴക്കൂട്ടം: റിയാദിലെ ലുലു അവന്യുവിൽ നിന്ന് നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗർ സാഫല്യം വീട്ടിൽ ഷിജു ജോസഫിനെയാണ് (45) പൊല ീസ് അറസ്റ്റ് ചെയ്തത്. റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തിൽ പർച്ചേഴ്സ് മാനേജരായിരുന്ന ഷിജു ജോസഫ്, ഒന്നര വർഷത്ത ോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെന്നാണ് കേസ്.
ജോർദാൻ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ലുലു അവന്യുവിലേക്ക് സാധനങ്ങൾ മുഹമ്മദ് ഫക്കിം ജോലി ചെയ്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ വരുന്ന സാധനങ്ങൾ ലുലു ഗ്രൂപ്പിന്‍റെ ഷോപ്പിലേക്ക് വരുത്താതെ സമാനമായ മറ്റ് ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകൾ ഉണ്ടാക്കിയുമാണ് ഇരുവരും ചേർന്ന് കബളിപ്പിച്ച് കൊണ്ടിരുന്നത്.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ ലുലു ഗ്രൂപ്പ് റിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അവിടെ നിന്ന് വിദഗ്ധമായി നാട്ടിലേക്ക് മുങ്ങിയ പ്രതി കഴക്കൂട്ടത്തെ ഒളിസങ്കേതത്തിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പ് ഇന്ത്യൻ എംബസിക്ക് നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ നിർദേശത്തെ തുടർന്ന് തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുമ്പ പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
നാട്ടിലെത്തി ഒളിവിൽ കഴിഞ്ഞ പ്രതി ഫോൺ നമ്പറുകൾ ഉപയോഗിക്കാതെ വാട്സ്ആപ്പ് വഴി മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ വാട്സ്ആപ്പ് കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിന്‍റെ നേതൃത്വത്തിൽ കൺട്രോൾറൂം അസിസ്റ്റന്‍റ് കമീഷണർ സുരേഷ് കുമാർ, എ.എസ്.ഐ കുമാരൻ നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.