24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിൽ; പ്രത്യേക അന്വേഷണസംഘത്തിന് അപൂർവനേട്ടം
text_fieldsകാസർകോട്: നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ്ചെയ്യാൻ പ്രത്യേക അന്വേഷണസംഘമെടുത്തത് ഏറ്റവും ചുരുങ്ങിയ സമയം. കാസർകോട് മുൻ ജില്ല പൊലിസ് ചീഫ് ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി രൂപപ്പെടുത്തിയത് ഏറ്റവും മികച്ച അന്വേഷണസംഘത്തെ. മൗലവിയുടെ മരണം നടന്നത് മാർച്ച് 20ന് അർധരാത്രി 12.15നാണ്. 21ന് വൈകുന്നേരത്തോടെ കണ്ണൂർ ജില്ല പൊലീസ് ചീഫ് കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ ആദ്യം അന്വേഷണ സംഘമുണ്ടാക്കി. എന്നാൽ, രാത്രിയോടെ ആഭ്യന്തരവകുപ്പു കൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയസംഘത്തെ നിശ്ചയിച്ചു. കാസർകോട് ക്രമസമാധാനം നോക്കേണ്ട പൊലീസുകാരെ അന്വേഷണം ഏൽപിക്കുന്നത് ശരിയല്ല എന്ന നിലപാടിനെ തുടർന്നായിരുന്നു ഇൗമാറ്റം. അപ്പോഴേക്കും പരമാവധി തെളിവുകൾ ടൗൺ പൊലീസിെൻറ നേതൃത്വത്തിൽ ശേഖരിക്കുകയുംചെയ്തിരുന്നു.
22ന് രാവിലെതന്നെ പുതിയസംഘം കാസർകോെട്ടത്തി അന്വേഷണം ഏറ്റെടുത്തു. കാസർകോെട്ട സ്ഥിരം കുറ്റവാളികളുടെ പട്ടിക പരിശോധിച്ച പൊലീസ് എല്ലാവരും സുഖമായിരിക്കുന്നുവെന്ന വിവരമാണ് അറിഞ്ഞത്. നാട്ടിൽ ഇല്ലാത്തവരുടെ പട്ടികയും പരിശോധിച്ചു. വാട്സ്ആപ്പുകളിൽ വരുന്ന സന്ദേശങ്ങളും പരിശോധിച്ചു. അന്വേഷണ സംഘത്തെ രണ്ടായി ഭാഗിച്ചു. മൗലവിയുടെ കുടുംബപരവും വ്യക്തിപരവുമായ ജീവിതത്തെ അന്വേഷണ വിധേയമാക്കാൻ അദ്ദേഹത്തിെൻറ സ്വദേശമായ മടിക്കേരിയിലേക്ക് പോയി. വ്യക്തിപരമായ കാരണങ്ങളാണ് കൊലക്ക് പിന്നിലെന്ന് പ്രചാരണം വന്നു. ക്വേട്ടഷൻ നൽകി കൊല്ലിച്ചതാണെന്നും പ്രചാരണമുണ്ടായി. പ്രതികളെ കുറിച്ചുള്ള സൂചനകൾ പ്രചരിക്കാൻ തുടങ്ങിയതോടെ അവർ കേളുഗുഡെയിൽ ഒളിവിൽ കഴിഞ്ഞു. മീപ്പുഗിരി ഷട്ടിൽ-കബഡിടൂർണമെൻറുമായി ബന്ധപ്പെട്ടുണ്ടായ നളിൻകുമാർ കട്ടീലിെൻറ പ്രകോപനപരമായ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പൊലീസിെൻറ അന്വേഷണം എളുപ്പമായി. ആബിദ്, ഇർഷാദ് വധക്കേസിലെ പ്രതിയിൽ നിന്ന് യഥാർഥ പ്രതികളെ കുറിച്ചുള്ള യഥാർഥസൂചന അന്വേഷണസംഘത്തിന് ലഭിച്ചു. അന്വേഷണ സംഘം ഇവരെ ചോദ്യംചെയ്തപ്പോൾതന്നെ കുറ്റം സമ്മതിച്ച പ്രതികൾ ‘‘രക്ഷിക്കാൻ മാർഗമുണ്ടോ’’യെന്ന് ചോദിച്ചതായി അന്വേഷണസംഘത്തിലെ ഒരംഗം പറയുന്നു. 23ന് രാവിലെതന്നെ പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. 24 മണിക്കൂറിനുള്ളിൽ കൊലക്കേസ് പ്രതികൾ പിടിയിലാകുന്ന അപൂർവ പൊലീസ് നടപടിയാണ് റിയാസ് മൗലവി വധക്കേസിലുണ്ടായത്. മലപ്പുറം ഡി.സി.ആർ.ബിയിലെ ഡിവൈ.എസ്.പി മോഹനചന്ദ്രൻ നായർ, തളിപ്പറമ്പ് സി.െഎ പി.കെ. സുധാകരൻ, ക്രൈംബ്രാഞ്ച് കാസർകോട് സി.െഎ അനിൽകുമാർ എന്നിവർക്കൊപ്പം ജില്ല പൊലിസ് ചീഫ് കെ.ജി. സൈമണിെൻറ ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കാസർകോട് ഡിവൈ.എസ്.പി എം.വി. സുകുമാരൻ, സി.െഎ സി.എ. അബ്ദുൽറഹീം, എസ്.െഎ പി. അജിത്കുമാർ എന്നിവർ അന്വേഷണസംഘത്തെ ക്രമസമാധാനപ്രശ്നത്തിനിടയിലും അന്വേഷണസംഘത്തെ ഏറെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.