റിയാസ് മൗലവി വധം: മൂന്നാം പ്രതിയുടെ ജാമ്യഹരജി തള്ളി
text_fieldsകൊച്ചി: കാസർകോട് പഴയ ചൂരിയിലെ മദ്റസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് കീഴ്കോടതിക്ക് നിർദേശം നൽകിയാണ് കേസിലെ മൂന്നാം പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ അഖിലേഷിെൻറ ജാമ്യഹരജി സിംഗിൾ ബെഞ്ച് തള്ളിയത്.
2017 മാര്‍ച്ച് 20ന് പള്ളിയില്‍ അതിക്രമിച്ചുകയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഹരജിക്കാരൻ മാര്‍ച്ച് 22 മുതല്‍ റിമാൻഡിലാണ്. കേസില്‍ യു.എ.പി.എ ചുമത്തണമെന്ന റിയാസ് മൗലവിയുടെ മാതാവിെൻറ ഹരജിയിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉടൻ വിചാരണ തുടങ്ങാനുള്ള സാധ്യതയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
എന്നാൽ, റിയാസ് മൗലവി കൊല്ലപ്പെട്ട പ്രദേശം വര്‍ഗീയ സംഘര്‍ഷസാധ്യത കൂടിയ മേഖലയാണെന്നും ഇരുമതവിഭാഗവും തമ്മില്‍ നിരന്തരം സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതികള്‍ പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിനും കാരണമാകും. കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സിംഗിൾ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഈ മാസം രണ്ടാം വാരം കേസില്‍ വിചാരണ തുടങ്ങുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് േപ്രാസിക്യൂഷൻ വാദമുന്നയിച്ചു.
റിയാസ് മൗലവിയുടെ ഭാര്യ എം.ഇ. സൈദ കേസില്‍ കക്ഷിചേര്‍ന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു. കേസിലെ പ്രതികളെ ഇപ്പോൾ ജാമ്യത്തില്‍ വിടുന്നത് ഗുരുതര പ്രശ്നത്തിന് ഇടയാക്കുമെന്ന സൈദയുടെ വാദം കോടതി പരിഗണിച്ചു. സർക്കാറിെൻറയും സൈദയുടെയും വാദങ്ങളില്‍ ഗൗരവമുള്ള ഒേട്ടറെ കാര്യങ്ങളുള്ളതായി കേസ് ഡയറി പരിശോധിച്ച് കോടതി ചൂണ്ടിക്കാട്ടി. ഏറെ കാലം ജയിലില്‍ കിടന്നതിനാൽ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന ഹരജിക്കാരെൻറ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.