റിയാസ് മൗലവി വധം: തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും
text_fieldsകാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. വർഗീയകലാപം സൃഷ്ടിക്കാൻ പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തതായി വകുപ്പ് 153 ചേർത്തതിനാൽ വിചാരണക്ക് ആഭ്യന്തര വകുപ്പിെൻറ അനുമതി തേടിയിരുന്നു. അനുമതി വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ചുകഴിഞ്ഞു. കുറ്റപത്രം തിങ്കളാഴ്ച കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്നിൽ) സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം തലവൻ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. പഴയ ചൂരിയിലെ മദ്റസാധ്യാപകന് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെയാണ് തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കുന്നത്. റിയാസ് മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡില്‍പ്പെട്ട തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരനാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസില്‍ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ. എം. അശോകനുമായി ക്രൈംബ്രാഞ്ച് എസ്.പി കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റപത്രത്തിെൻറ അവസാന നടപടി ക്രമങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് പള്ളിമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.