റിയാസ് മൗലവി വധം: ലക്ഷ്യം കലാപം; പ്രതികൾ ആർ.എസ്.എസ് പ്രവർത്തകർ
text_fieldsകാസര്‍കോട്: ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ ആർ.എസ്.എസുകാർ വധിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവും യു.എ.പി.എ വകുപ്പും ചുമത്തണമെന്ന് ഉയർന്ന ആവശ്യം നിരാകരിച്ചുകൊണ്ട് 1000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം തലവൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ സി.െഎ പി.കെ. സുധാകരനും ഒപ്പമുണ്ടായിരുന്നു.
കൊലപാതകം (വകുപ്പ് 302), പള്ളി കളങ്കപ്പെടുത്തൽ (വകുപ്പ് 295), വീട് അതിക്രമിച്ചുകടക്കൽ (വകുപ്പ് 449), കലാപം സൃഷ്ടിക്കൽ (വകുപ്പ് 153), തെളിവു നശിപ്പിക്കൽ (വകുപ്പ് 201), ആക്രമിക്കാൻ സംഘടിക്കൽ (വകുപ്പ് 34) എന്നിങ്ങനെ ആറുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമുദായിക കലാപം സൃഷ്ടിക്കുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. സാമുദായികവിരോധംെവച്ച് മദ്റസാധ്യാപകനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ സംഘടിച്ചത്. മതപരമായ സ്ഥാപനം അതിക്രമിച്ചുകയറി, സമുദായ വികാരം വ്രണപ്പെടുത്തുമാറ് പള്ളി കളങ്കപ്പെടുത്തുകയും മദ്റസാധ്യാപകനെ വീടിനകത്ത് അതിക്രമിച്ചുകടന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞു.
സംഭവം മേഖലയിൽ വർഗീയസംഘർഷത്തിന് കാരണമാകുകയും ചെയ്തുവെന്ന് പറയുന്ന കുറ്റപത്രം പ്രതികൾ സജീവ ആർ.എസ്.എസുകാരാണെന്നും വ്യക്തമാക്കി. മദ്യപിച്ച് നടത്തിയ കൊലപാതകം എന്ന ആദ്യനിഗമനം കുറ്റപത്രത്തിൽ ഇല്ല. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയതെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ രക്തത്തിെൻറയും അദ്ദേഹത്തെ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയിൽനിന്നു ലഭിച്ച രക്തത്തിെൻറയും ഡി.എൻ.എ ഒന്നുതന്നെയാണെന്ന് തെളിഞ്ഞതിെൻറ സർട്ടിഫിക്കറ്റ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
മുസ്ലിം വിരോധത്തെ തുടർന്ന് പ്രതികൾ നടത്തിയ മൂന്ന് അക്രമങ്ങൾ റിയാസ് മൗലവി കേസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സമുദായ വിരോധം കാരണം 2016 ജൂണിൽ രണ്ടു യുവാക്കൾക്ക് വെേട്ടറ്റ സംഭവത്തിൽ പ്രതികളെ കണ്ടെത്തിയിരുന്നില്ല. റിയാസ് മൗലവി കേസിലെ പ്രതികളായ അജേഷ്, നിധിൻ എന്നിവർ ഇൗ കുറ്റം സമ്മതിച്ചതായി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. പ്രതികൾ മുസ്ലിം വിരുദ്ധവികാരത്തിെൻറ പുറത്താണ് ഇൗ കൃത്യംചെയ്തതെന്ന് അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ടൗൺ സ്റ്റേഷനിൽ 377/2016, 378/216 എന്നീ നമ്പറുകളിലായാണ് ഇൗ കേസ് രജിസ്റ്റർ ചെയ്തത്. ഇൗ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. റിയാസ് മൗലവി കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് പാറക്കട്ടയിൽ നടന്ന ഷട്ടിൽ ടൂർണമെൻറിനിടെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും കുപ്പിയെറിയുകയുംചെയ്ത സംഭവം, അടുക്കത്ത്ബയൽ കബഡി ടൂർണമെൻറിനിടെ ബൈക്ക് മോഷ്ടിച്ച കേസ് എന്നിവ പ്രതികളുടെ സാമുദായികസ്പർധ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളായി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇൗ രംഗങ്ങളുടെ നിരവധി ചിത്രങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഏറെ ശ്രദ്ധയോടെ പരിശോധിച്ചിട്ടുണ്ട്. എന്നാൽ, അതിന് സാധ്യത കണ്ടിട്ടില്ലെന്നും യു.എ.പി.എ ചേർക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം തലവൻ പറഞ്ഞു.
മധൂർ പഞ്ചായത്തിലെ കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് (20), മാതായിലെ നിധിൻ റാവു (20), ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖിലു (25) എന്നിവരാണ് പ്രതികൾ. കേസിൽ 135 സാക്ഷികളുണ്ട്. ആയുധം ഉൾെപ്പടെ 50 മുതലുകളും 45 രേഖകളും കോടതിയിൽ സമർപ്പിച്ചു. അതിവേഗത്തിലാണ് കേസിൽ അറസ്റ്റും അന്വേഷണവും പൂർത്തിയാക്കിയത്. 90 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനാൽ പ്രതികൾക്ക് ഇനി ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. വർഗീയകലാപം സൃഷ്ടിക്കൽ 150 വകുപ്പുപ്രകാരം മൂന്നുവർഷം പഴക്കമുള്ള കേസുകൾ വിചാരണ അനുമതി തേടി ആഭ്യന്തരവകുപ്പിെൻറ ഫയലുകളിൽ കഴിയുേമ്പാൾ റിയാസ് മൗലവി വധക്കേസിൽ അപേക്ഷ നൽകി രണ്ടുമാസത്തിനകം സർക്കാർ വിചാരണ അനുമതി നൽകിയിട്ടുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനവും വേഗത്തിലാക്കിയെന്ന് അന്വേഷണസംഘം അറിയിച്ചു. ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ. അശോകനാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.