റിയാസ് മൗലവി കൊലപാതകം: സെക്രേട്ടറിയറ്റ് പടിക്കൽ ധർണ
text_fieldsതിരുവനന്തപുരം: കാസർകോട് റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാസർകോട് യുവജന കൂട്ടായ്മ മേയ് 22ന് സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തും. കൊലപാതകത്തിന് പിന്നിലെ ഗൂഢശക്തികളെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെെട്ടന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഗൂഢാലോചന പുറത്തുകൊണ്ടുവരുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, പ്രമുഖ അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുക, ജുഡീഷ്യൽ അന്വേഷണം നടത്തുക, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമാധാന യോഗം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഹാരിസ് ബന്നു, സൈഫുദ്ദീർ കെ. മാക്കോട്, അബ്ദുറഹ്മാൻ തെരുവത്ത്, നൗഫൽ ഉളിയത്തടുക്ക, അബ്ദുറഹ്മാൻ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.