തോൽക്കില്ല; വാഹനാപകടത്തിൽ അരക്കുതാഴെ തളർന്ന റിയാസ് അതിജീവനവഴിയിൽ
text_fieldsെകാച്ചി: പുതുവർഷത്തിെൻറ ഈ പ്രഭാതത്തിൽ ജീവിതത്തിെൻറ നിറങ്ങളത്രയും സ്വപ്നം കാണാൻ തുടങ്ങുകയാണ് റിയാസ്. കൊഴിഞ്ഞ കാലത്തോടൊപ്പം വേദനയും കണ്ണീരും കടന്നുപോകട്ടെയെന്ന് ആ മനസ്സ് മാത്രമല്ല, റിയാസിനെ അറിയാവുന്ന എല്ലാവരും പ്രാർഥിക്കും. തളർന്നുവീണ ഒരു ജീവിതം അസാധാരണ ദൃഢനിശ്ചയത്തിൽനിന്ന് വീണ്ടും തളിർത്ത് തുടങ്ങുന്നു; അതിജീവനത്തിെൻറ പുതിയ നാളുകളിലേക്ക്.
കോതമംഗലം ഇരുമലപ്പടി തോട്ടത്തിക്കുളം വീട്ടിൽ റിയാസ് എന്ന 33കാരൻ ബി.ടെക് ബിരുദധാരിയാണ്. ചെറുവട്ടൂർ റൂറൽ ബാങ്കിലെ കലക്ഷൻ ഏജൻറായിരുന്നു. യൂത്ത് കോൺഗ്രസിെൻറ സജീവ പ്രവർത്തകൻ. ജീവകാരുണ്യവും അതിെൻറ ഭാഗമായി. തിരക്കേറിയ പൊതുപ്രവർത്തനത്തിനിടയിലും അനാഥർക്കും അഗതികൾക്കും ഭക്ഷണവും മരുന്നുമായി ഓടിയെത്തി.
കഴിഞ്ഞ ജൂൺ 25ന് രാത്രി 11.30ന് പാർട്ടി യോഗം കഴിഞ്ഞ് ബൈക്കിൽ മടങ്ങുേമ്പാൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരക്കുതാഴെ തളർന്നു. ശസ്ത്രക്രിയയും തുടർചികിത്സയുമായി ഒന്നര മാസത്തോളം ആശുപത്രിയിൽ.
തുടർന്ന് സാന്ത്വന പരിചരണരംഗത്തും നട്ടെല്ലിന് പരിക്കേറ്റവരുടെ ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്ന കോതമംഗലം നെല്ലിക്കുഴിയിലെ പീസ്വാലിയിലെത്തി. ജീവിതംതന്നെ അവസാനിച്ചെന്ന തോന്നലായിരുന്നു റിയാസിന്. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ദൃഢനിശ്ചയത്തിൽ ആ മനസ്സ് എല്ലാ തളർച്ചകളെയും അതിജീവിച്ചു. മുറുകെപ്പിടിച്ച പ്രതീക്ഷകൾ ഊന്നുവടികളായി.
ഇപ്പോൾ മെല്ലെ എഴുന്നേറ്റുനിൽക്കാമെന്നായി. സ്വന്തം കാര്യങ്ങൾ ചെറുതായി ചെയ്തുതുടങ്ങി. വലിയ മാറ്റത്തിെൻറ ലക്ഷണങ്ങളാണ്. അതിെൻറ ആഹ്ലാദവുമായാണ് റിയാസ് പുതുവർഷത്തെ വരവേൽക്കുന്നത്. ആർക്കും ഭാരമാകാതെ, കഴിയുന്നിടത്തോളം ഇനിയും മറ്റുള്ളവർക്ക് തണലാകണം തെൻറ ജീവിതം എന്ന് റിയാസ് ആഗ്രഹിക്കുന്നു.
പരസഹായം കൂടാതെ സഞ്ചരിക്കണം, തെൻറ ശാരീരികാവസ്ഥക്ക് യോജിക്കുന്ന തൊഴിൽ കണ്ടെത്തണം, ഭാര്യ സുലേഖയും ഒരു വയസ്സുകാരി മകൾ അമയയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകണം.... ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന ആ മനസ്സിലെ സ്വപ്നങ്ങൾക്ക് ഇപ്പോഴും ആയിരം നിറങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.