റിയാസ് മൗലവി വധം: കോടതി വിധി ഞെട്ടിക്കുന്നത് -ഇ.പി. ജയരാജൻ
text_fieldsകോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ കോടതി വിധി ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഈ കോടതി വിധി അംഗീകരിക്കാനാകില്ല. എല്ലാ തെളിവുകൾ നൽകിയിട്ടും പ്രതികളെ വിട്ടയക്കുകയാണ് കോടതി ചെയ്തത്.
വെറുതെ വിട്ടതിെൻറ കാരണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജയരാജൻ കുറ്റപ്പെടുത്തി. റിയാസ് മൗലവി കൊലപാതകക്കേസിൽ കോടതിയിൽ നിന്നുണ്ടായ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പ്രതികൾ കുറ്റവിമുക്തനാക്കപ്പെട്ടുവെന്ന കോടതിയുടെ കണ്ടെത്തൽ അസാധാരണമാണെന്നും മന്ത്രി പറഞ്ഞു. കേസിൽ കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. സംഭവത്തിന് ശേഷം പ്രതികളെ പിടികൂടാൻ കഴിഞ്ഞു. എന്നാൽ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണ് കോടതി വിധിയിലുളളത്. ഈ കോടതി വിധി അപൂർവങ്ങളിൽ അപൂർവമല്ലെന്ന് വേണമെങ്കിൽ പറയാം. എന്നാലും കുറ്റവിമുക്തരാക്കപ്പെടുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല.
വിചാരണയിൽ ഉൾപ്പെടെ പ്രതികളെ തുടർച്ചയായ ഏഴ് വർഷം ജയിലിൽ ഇടാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടെ, റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.