റിയാസ് മൗലവി വധം: വിധി നീതിന്യായ വ്യവസ്ഥക്ക് കളങ്കം -പി.ഡി.പി
text_fieldsപയ്യോളി : കാസര്‍ഗോഡ് മദ്റസ അദ്ധ്യാപകനായിരുന്ന റിയാസ് മൗലവിയെ പള്ളിക്ക് അകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും വെറുതെവിട്ട ജില്ല സെഷൻസ് കോടതി വിധി ദൗർഭാഗ്യകരവും, നിരാശാജനകവുമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.
27 വയസ് മാത്രം പ്രായമുണ്ടായിരുന്ന റിയാസ് മൗലവിയെ മൃഗീയമായി കൊലപ്പെടുത്തിയ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ മൂന്ന് ദിവസത്തിനകം പിടികൂടി കുറ്റപത്രം സമർപ്പിച്ച് ഡി.എൻ.എ പരിശോധന ഫലമടക്കം 50ലേറെ രേഖകൾ കോടതിയിൽ ഹാജരാക്കായിട്ടും , പ്രതികളെ വെറുതെവിട്ട
കോടതി വിധി നീതിന്യായ വ്യവസ്ഥക്ക് കളങ്കമാണ്. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് വിധി. ഈ സാഹചര്യത്തിൽ സർക്കാർ വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.