Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ വിജയം...

വടകരയിൽ വിജയം ആവർത്തിക്കും; ആർ.എം.പിയുടെ പിന്തുണയുണ്ടെന്ന്​ മുരളീധരൻ

text_fields
bookmark_border
Muraleedharan
cancel

തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫിന് പുറമേ തനിക്ക്​ ആർ.എം.പി പിന്തുണയുണ്ടെന്ന് കെ. മുരളീധരന്‍. സ്ഥാനാർഥി പ്രഖ് യാപനത്തിലെ അനിശ്ചിതത്വം അണികളെ നിരാശരാക്കിയെന്ന പി. ജയരാജ​​െൻറ പ്രചാരണത്തെ മറികടക്കാൻ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വടകരയിൽ ബി.ജെ.പിയുടെ പിന്തുണ കോൺഗ്രസിന്​ ലഭിക്കുമെന്ന്​ സി.പി.എം പ്രചരിപ്പിക്കുന്നത്​ തോൽവിയെ മുന്നിൽ കണ്ടുകൊണ്ടാണ്​. വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസിന്​ ജയിക്കാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളി രാമചന്ദ്രനേക്കാൾ മെച്ചപ്പെട്ട സ്ഥാനാർഥിയല്ല താൻ. എന്നാലും ആദ്യവട്ടം മുല്ലപ്പള്ളി നേടിയ വലിയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrmpvadakarakerala newsLok Sabha Electon 2019
News Summary - RMP support Congress in Vadakara- Kerala news
Next Story