ആർ.എം.പിക്ക് മുന്നിൽ വാതിൽ തുറന്നിട്ട് യു.ഡി.എഫ്
text_fieldsകാസർകോട്: ആർ.എം.പിക്ക് യു.ഡി.എഫ് മുന്നണിയിലേക്ക് വാതിൽ തുറന്നിട്ട് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവർക്ക് എത്രകാലമാണ് ഒറ്റക്ക് നിൽക്കാനാവുകയെന്ന് ചോദിച്ച അദ്ദേഹം ആർ.എം.പിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വ്യക്തമാക്കി. യു.ഡി.എഫിലേക്ക് വരാൻ താൽപര്യമുള്ളവരുമായി ചർച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
ആർ.എം.പിയുടെ കാര്യത്തിലും ഇതുതന്നെയാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫുമായി സഹകരിക്കാൻ തയാറായി ധാരാളം കക്ഷികൾ മുന്നോട്ടുവരുന്നുണ്ട്. യു.ഡി.എഫിെൻറ വിജയസാധ്യത കണക്കിലെടുത്താണിത്. യു.ഡി.എഫ് വിജയസാധ്യതയുള്ള മുന്നണിയായി വിലയിരുത്തുന്നതിെൻറ ഭാഗമാണിത് -അദ്ദേഹം പറഞ്ഞു. സഹകരിക്കാൻ തയാറുള്ള ആരുമായും ചർച്ച നടത്തുകയെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും വ്യക്തമാക്കി.
ഒരു മുന്നണിയിലേക്കുമില്ലെന്ന് ആർ.എം.പി.ഐ
വടകര: നിലവിലെ സാഹചര്യത്തില്‍ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫിലേക്ക് ക്ഷണിച്ചതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികൾക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് നിലകൊള്ളുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കും. അതൊരിക്കലും ഏതെങ്കിലും മുന്നണിയിലേക്കുള്ള പ്രവേശനമാകില്ലെന്നും വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.